ജിഷ വധക്കേസ്: ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെള്ളിയാഴ്ച വിധി പറയും. പ്രതിഭാഗം, പ്രോസിക്യൂഷന്‍ വാദങ്ങള്‍ പൂര്‍ത്തിയായതിനത്തെുടര്‍ന്നാണ് സെഷന്‍സ് ജഡ്ജി എന്‍. അനില്‍കുമാര്‍ ജാമ്യഹരജി വിധി പറയാന്‍ മാറ്റിവെച്ചത്.
പൊലീസ് ആരോപിക്കുന്ന കുറ്റകൃത്യം ചെയ്തിട്ടില്ലെന്നും കസ്റ്റഡിയിലെ ചോദ്യം ചെയ്യലും തെളിവുശേഖരണവും കഴിഞ്ഞതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ഏതുവ്യവസ്ഥയും പാലിക്കാന്‍ തയ്യാറാണെന്നുമാണ് പ്രതി ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍, ജാമ്യം അനുവദിച്ചാല്‍ പ്രതി ഒളിവില്‍ പോകാനുള്ള സാധ്യതയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചത്. ജൂണ്‍ 16നാണ് തമിഴ്‌നാട്ടില്‍നിന്ന് പ്രതിയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha