ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് മുണ്ടും ജുബ്ബയുമായി ഓട്ടോയിലെത്തിയ വിദേശികൾ നാട്ടുകാര്‍ക്ക് കൗതുകമുണര്‍ത്തി

ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു വിരുന്നെത്തിയത് നാടുകാണാനോ കേരളത്തിന്റെ ഭംഗി ആസ്വദിക്കാനോ മാത്രമല്ല. ആരുമില്ലാതെ തെരുവിലാക്കപ്പെട്ട ഒരു സമൂഹത്തിനു ഒരു കൈത്താങ്ങുമായിട്ടാണ്. ഇറ്റാലിയന്‍ പൗരന്മാരായ അന്റോണിയോ, രവി, ആന്‍ഡ്രേ എന്നിവരാണ് ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഓട്ടോയില്‍ ഇന്നലെ തൊടുപുഴയില്‍ എത്തിയത്. ഡല്‍ഹിയില്‍ നിന്ന് ഓട്ടോവാങ്ങി ഹിമാലയത്തില്‍ നിന്നാരംഭിച്ച യാത്ര 18 ദിവസങ്ങള്‍കൊണ്ടാണ് തൊടുപുഴയില്‍ എത്തിയത്. ഇറ്റലിയില്‍ നിന്ന് ഇന്ത്യയിലേക്കു യാത്ര പുറപ്പെട്ട മൂവര്‍സംഘത്തിന്റെ യാത്രക്കു പിന്നില്‍ ദൈവത്തിന്റെ സ്വന്തം നാടൊന്നു കാണുക മാത്രമായിരുന്നില്ല ലക്ഷ്യം. ഇവരുടെ നേതൃത്വത്തിലുള്ള ഫേയ്‌സ്ബുക്ക് കൂട്ടായ്മ വഴി സമാഹരിച്ച മൂന്നരലക്ഷം രൂപ മദര്‍ ആന്‍ഡ് ചൈല്‍ഡിനു കൈമാറുന്നതിന് വേണ്ടിയാണു.
മലയാളത്തനിമയോടെ മുണ്ടും ജുബ്ബയും അണിഞ്ഞ് സാധാരണക്കാരന്റെ വാഹനമായ ഓട്ടോറിക്ഷയില്‍ 40 ഓട്ടോകളുടെ അകമ്പടിയോടെ നഗരം ചുറ്റിയാണ് വിദേശികള്‍ മദര്‍ ആന്‍ഡ് ചൈല്‍ഡില്‍ എത്തിയത്. ചിത്രങ്ങള്‍ വരച്ച ഓട്ടോക്കു മുന്നിലും പിന്നിലും തൊടുപുഴയിലെ ഓട്ടോക്കാരും അണിനിരന്നതോടെ നഗരത്തില്‍ ഉത്സവമേളമായി. മദര്‍ ആന്‍ഡ് ചൈല്‍ഡില്‍ എത്തിയ ഇവരെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു.
മദര്‍ ആന്‍ഡ് ചൈല്‍ഡിലെ കുട്ടികള്‍ക്കു നവ്യാനുഭവമായി വിദേശികളുടെ ഓട്ടോയിലുള്ള യാത്ര. നിരാലംബരായ അമ്മമാരും വഴിയോരങ്ങളിലും മറ്റും ഉപേക്ഷിക്കപ്പെട്ട കുരുന്നുകള്‍ക്കും മദര്‍ ആന്‍ഡ് ചൈല്‍ഡ് സംരക്ഷണമൊരുക്കുന്നു. യാത്രയുടെ ആഹ്ലാദം കുരുന്നുകള്‍ക്കൊപ്പം ആട്ടവും പാട്ടുമായി ആഘോഷിച്ച വിദേശികള്‍ സമാഹരിച്ച പണം ഫൗണേ്ടഷനു നല്‍കുകയും ചെയ്തു.
https://www.facebook.com/Malayalivartha