കൊച്ചിയിലെ മള്‍ട്ടിപ്ലക്‌സുകളില്‍ മിന്നല്‍പരിശോധന

കൊച്ചിയിലെ മള്‍ട്ടിപ്ലക്‌സുകളില്‍ ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ മിന്നല്‍പരിശോധന. ഭക്ഷണത്തിന് അമിത ചാര്‍ജ് ഈടാക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് പരിശോധന. മിക്കയിടങ്ങളിലും മാനദണ്ഡങ്ങള്‍ പാലിച്ചല്ല ഭക്ഷണം വില്‍ക്കുന്നതെന്ന് പരിശോധനയില്‍ വ്യക്തമായി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യും.
മള്‍ട്ടിപ്ലക്‌സുകളില്‍ വില്‍ക്കുന്ന പോപ്‌കോണ്‍, കോള പാക്കറ്റുകളില്‍ കൃത്യമായ അളവ് രേഖപ്പെടുത്തിയിട്ടില്ല. ഇത് നിയമപ്രകാരം കുറ്റകരമാണെന്നും പരിശോധന നടത്തിയ ലീഗല്‍ മെട്രോളജി വിഭാഗം അധികൃതര്‍ അറിയിച്ചു. ആദ്യത്തെ തവണയായതിനാല്‍ സ്ഥാപനങ്ങള്‍ പിഴയടച്ചാല്‍ മതിയാകും. എന്നാല്‍ വീണ്ടും ആവര്‍ത്തിച്ചാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്കി.
https://www.facebook.com/Malayalivartha