ശബരിമലയില്‍ മുഖ്യമന്ത്രി ചൂടായതെന്തിന്

ശബരിമല ദര്‍ശനം വളരെ നേരത്തെ വിവാദത്തിലായതോടെ തിരുവിതാംകൂര്‍ ദേവസ്വം ഭരണത്തില്‍ സര്‍ക്കാര്‍ പിടിമുറുക്കുന്നു. ചരിത്രത്തില്‍ ആദ്യമായാണ് വൃശ്ചികത്തില്‍ ആരംഭിക്കുന്ന തീര്‍ത്ഥാടനകാലത്തിന് ചിങ്ങത്തില്‍ യോഗം വിളിച്ചു ചേര്‍ക്കുന്നത്. യോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മുഖ്യമന്ത്രിയും തമ്മില്‍ ഇടഞ്ഞതോടെ ഇത്തവണത്തെ മണ്ഡലകാലം അതീവ ഗുരുതരമായ പ്രതിസന്ധി ദേവസ്വം ബോര്‍ഡിന് സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദേവസ്വം എസ്.പിയായിരുന്ന വി. ഗോപാല്‍ കൃഷ്ണന്‍ വിജിലന്‍സ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ അയ്യപ്പനെ വിഴുങ്ങുന്ന അമ്പലം വിഴുങ്ങികളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു. മുന്‍ ദേവസ്വം മന്ത്രി വിഎസ് ശിവകുമാറിന്റേയും കുടുംബത്തിന്റെയും നഗ്നമായ അഴിമതികളും റിപ്പോര്‍ട്ടില്‍ ചൂണ്ടി കാണിച്ചിരുന്നു.
ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ ശബരിമലയില്‍ അഴിമതി പാടില്ല എന്ന കര്‍ശന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. അഴിമതിയുടെ പേരില്‍ വേണമെങ്കില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി പിരിച്ചു വിടാനും കേരള സര്‍ക്കാര്‍ തയ്യാറായെന്നിരിക്കും.
മുഖ്യമന്ത്രിയോട് കയര്‍ത്ത് സംസാരിച്ച ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ കടുത്ത ഭാഷയിലാണ് പിണറായി നേരിട്ടത്. തന്നോട് മോശമായി സംസാരിച്ചാല്‍ തിരിച്ചും അങ്ങനെ സംഭവിക്കുമെന്ന് പിണറായി മുന്നറിയിപ്പ് നല്‍കി. ഫലത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അമ്പലം വിഴുങ്ങികളെ കയറിട്ട് വരിഞ്ഞിരിക്കുകയാണ് പിണറായി സഖാവ്.
വൃശ്ചികത്തില്‍ നട തുറക്കുമ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഇപ്പോഴത്തെ ഭരണസമിതി നിലവിലുണ്ടാകുമോ എന്ന് ആര്‍ക്കറിയാം?
https://www.facebook.com/Malayalivartha