കുട്ടികള്‍ ഭിന്നശേഷിക്കാരാകരുതെന്ന് പ്രാര്‍ത്ഥിക്കുക

ഭിന്നശേഷിക്കാരായ കുട്ടികള്‍ ജനിക്കാതിരിക്കണം എന്ന് ഓരോ ദമ്പതികളും പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു, കാരണം ഭിന്നശേഷിയുള്ള കുട്ടികളോട് നമ്മുടെ പൊതു വിദ്യാലയങ്ങളിലെ അധ്യാപകര്‍ പെരുമാറുന്നത് തീര്‍ത്തും നികൃഷ്ടമായാണ. തിരുവനന്തപുരത്തെ പട്ടം സെന്റ് മേരീസ് പോലുള്ള ചില വിദ്യാലയങ്ങളൊഴികെ കേരളത്തിലെ ഒട്ടുമുക്കാല്‍ വിദ്യാലയങ്ങളിലെയും സ്ഥിതി ഇതാണ്.
ഭിന്നശേഷി പലതരമുണ്ട്. കേള്‍വിക്കുറവും സംസാരിക്കാനുള്ള ബുദ്ധിമുട്ടുകളും മനസ്സിലാക്കാം എന്നാല്‍ അതൊന്നുമല്ല ഭിന്നശേഷി. ചില കുട്ടികള്‍ ജന്മനാ ബുദ്ധിവൈകല്യം അനുഭവിക്കുന്നവരായിരിക്കും, ബുദ്ധി കുറഞ്ഞവരെ സ്‌കൂളുകള്‍ പ്രവേശിപ്പിക്കാറുണ്ട്. ഐ.ഇ.ഡി എന്ന വിഭാഗത്തില്‍പെടുന്നവരാണ് ഇത്തരം കുട്ടികള്‍. ഇവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നാണ് ചട്ടം. ഇവരെ പഠിപ്പിക്കുന്നത് റിസോഴ്‌സ് അധ്യാപകരാണ്. എന്നാല്‍ റിസോഴ്‌സ് അധ്യാപകര്‍ക്ക് സര്‍ക്കാര്‍ കൃത്യമായ ശമ്പളം പോലും നല്‍കാറില്ല്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ മടിക്കുന്ന സ്‌കൂളുകളും സംസ്ഥാനത്ത് ധാരാളമുണ്ട്.
ഭിന്നശേഷിക്കാരെ പഠിപ്പിക്കുന്ന അധ്യാപകര്‍ പൊതു വിദ്യാലയങ്ങളില്‍ രണ്ടാംതരം പൗരന്മാരായാണ് അറിയപ്പെടുന്നത്. റിസോഴ്‌സ് അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരെ പോലെ ശമ്പളവും ആനുകൂല്യങ്ങളും ഇല്ലാത്തതാണ് കാരണം.
അതിനിടെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് നേരെ അധ്യാപകര്‍ കാണിക്കുന്ന അവഗണനക്കെതിരെ സര്‍ക്കാര്‍ ഇടപെടുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ച പരാതികളെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.
അധ്യാപകര്‍ സമൂഹത്തിനു മാതൃകയാകേണ്ടവരാണ്, എന്നാല്‍ അവരില്‍ ചിലര്‍ സ്വന്തം സ്ഥാനത്തിന്റെ മഹത്വം പോലും മനസിലാക്കുന്നില്ലെന്നതാണ് സത്യം.
https://www.facebook.com/Malayalivartha