7-മത്തെ കേസ് ഇന്നും വിധിയില്ല..! പുതിയ FIR.. കോടതി മുറി അടച്ചു 1 മണിക്ക് ആ ട്വിസ്റ്റ് കോടതിയിൽ രാഹുൽ ചാടിയാൽ ഞങ്ങൾ കൂടെ ചാടും..

ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയണമെന്ന ആവശ്യവുമായി പ്രതിഭാഗം ഉപഹർജി സമർപ്പിച്ചു. മുൻകൂർ ജാമ്യം പരിഗണിക്കുന്ന തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ഹർജി നൽകിയത്. അതേസമയം രാഹുലിനെതിരായ പുതിയ പരാതിയിൽ അന്വേഷണ സംഘം കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചു. രാഹുലിനെതിരായ രണ്ടാമത്തെ എഫ്‌ഐആറാണിത്. രാഹുൽ സ്ഥിരം പ്രശ്‌നക്കാരനാണെന്ന് അന്വേഷണ സംഘം കോടതിയെ അറിയിക്കും.
ഒളിവിൽ തുടരുന്ന രാഹുലിനെ അന്വേഷണ സംഘം ലൊക്കേറ്റ് ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം. ഇന്നലെ രാത്രിയിൽ രാഹുൽ ബെംഗളൂരിലുണ്ടായിരുന്നുവെന്നാണ് സൂചന. രഹസ്യകേന്ദ്രത്തിൽ ഒളിവിലായിരുന്ന രാഹുൽ പൊലീസ് സംഘമെത്തുമ്പോഴേക്കും കടന്നു കളഞ്ഞു. രാഹുലിനൊപ്പം സഹായികളും ഉണ്ടായിരുന്നുവെന്നാണ് വിവരം.
https://www.facebook.com/Malayalivartha

























