ആലപ്പുഴയിലെ കോടതികളില്‍ അഭിഭാഷകരുടെ അഴിഞ്ഞാട്ടം : മാധ്യമപ്രവര്‍ത്തകയുടെ വസ്ത്രം വലിച്ചുകീറാന്‍ ശ്രമം

ജില്ലയിലെ കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അഭിഭാഷകരുടെ അഴിഞ്ഞാട്ടം. ആലപ്പുഴ ജില്ലാ കോടതിയിലെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകയുടെ വസ്ത്രം വലിച്ചുകീറി അപമാനിക്കാനും ശ്രമം. മാവേലിക്കര അഡീഷണല്‍ ജില്ലാ കോടതിയില്‍ വ്യജബോംബ് ഭീഷണിയുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണു കോടതി വളപ്പില്‍നിന്നു പുറത്തുപോകാന്‍ ആവശ്യപ്പെട്ട് അഭിഭാഷകര്‍ കൈയേറ്റത്തിനു മുതിര്‍ന്നത്.
ആലപ്പുഴ ജില്ലാക്കോടതിയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്താസംഘത്തിലെ വനിതാ റിപ്പോര്‍ട്ടര്‍ ശരണ്യ, െ്രെഡവര്‍ ആഷിക് ഹെന്‍ട്രി എന്നിവരെ അഭിഭാഷകര്‍ മര്‍ദിച്ചു. പരുക്കേറ്റ ഇരുവരെയും ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഷിക്കിന്റെ മുഖത്ത് അടിയേറ്റു. ശരണ്യയെ മര്‍ദിച്ചശേഷം പിടിച്ചുതള്ളി വസ്ത്രം വലിച്ചുകീറി അപമാനിക്കാനും ശ്രമമുണ്ടായി. ആഷിക്കിന്റെ കൈയിലിരുന്ന ക്യാമറയ്ക്കും കേടുപാടുണ്ടായി.
ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു പിരിച്ചുവിട്ട സ്ത്രീകള്‍ റോഡ് ഉപരോധിച്ചതിനെത്തുടര്‍ന്ന് അറസ്റ്റിലായിരുന്നു. ഇവരെ കോടതിയില്‍ എത്തിച്ചതിന്റെ വാര്‍ത്തയും ദൃശ്യങ്ങളും ശേഖരിക്കാനാണ് റിപ്പോര്‍ട്ടര്‍ സംഘമെത്തിയത്. കോടതി വളപ്പില്‍നിന്നു പുറത്തുപോകണമെന്ന ആക്രോശവുമായി ഒരുവിഭാഗം അഭിഭാഷകര്‍ ഇവര്‍ക്കു നേരെയെത്തി. പുറത്തു പോകില്ലെന്നു പറഞ്ഞതോടെ ഇരുവരെയും മര്‍ദിക്കുകയായിരുന്നു.
അഭിഭാഷകര്‍ക്കെതിരെ ശരണ്യ പോലീസില്‍ പരാതി നല്‍കി. മാവേലിക്കര കോടതിയില്‍ ഇന്നലെ ഉച്ചയ്ക്കു പതിനൊന്നരയോടെ ബോംബ് ഭീഷണി അറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകര്‍ അസഭ്യവര്‍ഷവും കൈയേറ്റവും നടത്തുകയായിരുന്നു.
മാധ്യമപ്രവര്‍ത്തകര്‍ കോടതി വളപ്പില്‍നിന്നു പുറത്തു പോകണമെന്നാവശ്യപ്പെട്ട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാധയുടെ നേതൃത്വത്തില്‍ ചില അഭിഭാഷകര്‍ ബഹളം വച്ചു. ഫോട്ടോ എടുത്തു എന്നാരോപിച്ചു വീ വണ്‍ ചാനല്‍ ക്യാമറാമാന്‍ എസ്.എന്‍. പ്രദീപിന്റെ മൊബൈല്‍ ഫോണ്‍ അഡ്വ. ശ്രീനിവാസന്‍ പോക്കറ്റില്‍നിന്നു തട്ടിയെടുത്തു. ഫോണ്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട പ്രദീപിനെ ചിലര്‍ അസഭ്യം പറഞ്ഞു. സി.ഐ: പി. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കൈയേറ്റശ്രമം തടഞ്ഞത്. മാധ്യമപ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha