ഹരിത ട്രൈബൂണലില്‍ നിന്നും പാരസ്ഥിതികാനുമതി; വിഴിഞ്ഞം പദ്ധതിക്ക് പച്ചക്കൊടി

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പച്ചക്കൊടി കാട്ടിക്കൊണ്ട് ദേശീയ ഹരിത െ്രെടബ്യൂണലിന്റെ പാരിസ്ഥിതികാനുമതി. പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ െ്രെടബ്യൂണല്‍ തള്ളി.
പാരിസ്ഥിതിക നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കണം നിര്‍മ്മാണമെന്നതും വിദഗ്ദ്ധ സമിതിയുടെ മേല്‍നോട്ടം വേണമെന്നതുമായ അനേകം നിര്‍ദേശങ്ങളാണ് ഹരിത െ്രെടബ്യുണല്‍ മുന്നോട്ട് വെച്ചത്. പദ്ധതിക്കെതിരേ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തള്ളിയെങ്കിലും ഹര്‍ജിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ െ്രെടബ്യുണല്‍ മുഖവിലയ്ക്ക് എടുത്തു. പദ്ധതി പരിസ്ഥിതിക്ക് കോട്ടം വരുത്തുന്നുണ്ടോ എന്ന കാര്യം പരിശോധിക്കാന്‍ വിദഗ്ദ്ധ സമിതിയെ വെയ്ക്കണമെന്നും അവര്‍ ആറുമാസം കൂടുമ്പോള്‍ െ്രെടബ്യൂണലിന് റിപ്പോര്‍ട്ട് നല്‍കണമെന്നും പറഞ്ഞു.
കര്‍ശനമായ ഉപാധികളോടെയാണ് െ്രെടബ്യൂണല്‍ മുന്നോട്ട് വെച്ചത്. പദ്ധതിക്ക് മേല്‍നോട്ടം വഹിക്കാന്‍ ഏഴംഗ വിദഗ്ദ്ധസമിതി രൂപീകരിക്കണം. പരിസ്ഥിതിക്ക് ഒരു തരത്തിലും ദോഷകരമാകുന്ന വിധത്തിലാകരുത് നിര്‍മ്മാണം, താമസ സ്ഥലം നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തണം. പദ്ധതിക്കെതിരേ മൂന്ന് ഹര്‍ജികളാണ് സമര്‍പ്പിക്കപ്പെട്ടിരുന്നത്.
വിഴിഞ്ഞം പരിസ്ഥിതി പ്രദേശമാണെന്നും ഇത്തരം പ്രദേശങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് നിരോധിക്കണം എന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. പദ്ധതി പാരിസ്ഥിതികാഘാതം ഉണ്ടാകുമെന്നും ഇത് കടലിലെയും കരയിലെയും ജീവജാലങ്ങള്‍ക്കും തീരത്തെ കിലോമീറ്ററോളം നീണ്ടു കിടക്കുന്ന പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും ദോഷകരമായി ബാധിക്കും എന്നും കാണിച്ചിരുന്നു.
എന്നാല്‍ വിഴിഞ്ഞത്തെ പിന്നീട് പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയില്‍ നിന്നും മാറ്റിയെന്നും പരിസ്ഥിതിക്ക് അനുസൃതമായിട്ടാണ് നിര്‍മ്മാണം നടത്തുന്നതെന്നും സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും റിപ്പോര്‍ട്ട് കോടതി സ്വീകരിച്ചു.
വിധി സംസ്ഥാന സര്‍ക്കാരിന് വലിയ ആശ്വാസമായിരിക്കുകയാണ്. കഴിഞ്ഞ യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് നീക്കം നടത്തിയ വിഴിഞ്ഞം പദ്ധതിയുടെ അവസാനത്തെ കടമ്പയാണ് ഇതോടെ മറികടന്നത്്. നേരത്തേ പദ്ധതി തുടങ്ങി ഡ്രഡ്ജിംഗ് ജോലികള്‍ പുരോഗമിച്ചു വരികയായിരുന്നു. അവസാന തടസ്സം കൂടി നീങ്ങിയതോടെ വിഴിഞ്ഞം പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷ. 2019 ഓടെ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കാനാണ് നീക്കം. വിധി സ്വാഗതം ചെയ്യുന്നതായി തുറമുഖമന്ത്രി വ്യക്തമാക്കി. എന്നാല്‍ ഹര്‍ജിയില്‍ കാണിച്ചിട്ടുള്ള വാദം കോടതി വിദഗ്ദ്ധമായി ഒന്നുകൂടി പഠിക്കേണ്ടിയിരുന്നെന്നാണ് ഹര്‍ജിക്കാരുടെ വാദം
https://www.facebook.com/Malayalivartha