അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലും: കടിക്കാന്‍ വരുന്ന പട്ടിയെ നേരിടുന്നത് സത്യവാങ്മൂലം അനുസരിച്ചാണോ?' മന്ത്രി കെ.ടി ജലീല്‍

തെരുവുനായ പ്രശ്‌നത്തില്‍ വിശദീകരണവുമായി മന്ത്രി കെ.ടി ജലീല്‍. തെരുവുനായ്ക്കളെ കൊല്ലില്ലെന്ന നിലപാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചത് നിയമ കുരുക്കൊഴിവാക്കാനാണെന്ന് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. അപകടകാരികളായ നായ്ക്കളെ കൊല്ലുന്നത് നിയമം അനുവദിക്കുന്നുണ്ട്. കടിക്കാന്‍വരുന്ന പട്ടിയെ നേരിടുന്നത് സത്യവാങ്മൂലം അനുസരിച്ചാണോ എന്നും മന്ത്രി പരിഹാസരൂപേണ ചോദിച്ചു.
തെരുവുനായ്ക്കളെ വന്ധ്യംകരിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടിട്ടുണ്ടെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. തെരുവുനായ്കളുടെ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നായ്ക്കളെ കൊല്ലില്ല എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത് വലിയ വിവാദമായിരുന്നു. മനുഷ്യനെ ആക്രമിക്കുന്ന അപകടകാരികളായ തെരുവുനായകളെ കൊല്ലാമെന്ന പ്രഖ്യാപനത്തിനും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നടത്തിയ ശേഷമാണ് ഇതിനെതിരായ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha

























