ഗോവിന്ദച്ചാമിക്ക് വധശിക്ഷയില്ല; ഇപ്പോള്‍ 5 വര്‍ഷവും ഏഴുമാസവും ശിക്ഷ അനുഭവിച്ച ഗോവിന്ദച്ചാമി 16 മാസത്തിനകം മോചിതനാവും

സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് വധശിക്ഷയില്ല. വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. ഏഴുവര്‍ഷം കഠിനതടവ് മാത്രം. ഇപ്പോള്‍ 5 വര്‍ഷവും ഏഴുമാസവും ശിക്ഷ അനുഭവിച്ച ഗോവിന്ദച്ചാമി 16 മാസത്തിനകം മോചിതനാവും . പ്രതി ഗോവിന്ദച്ചാമിയ്ക്ക് തൂക്കുകയര്‍ നല്‍കണോയെന്നതില്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് തീര്‍പ്പുകല്‍പ്പിച്ചത്. അഞ്ച് വര്‍ഷവും ഏഴ് മാസവും തടവ് അനുഭവിച്ച ഗോവിന്ദചാമിക്ക് ഇനി ഒന്നേക്കാല്‍ വര്‍ഷം തടവ് അനുഭവിച്ചാല്‍ മതി. അറസ്റ്റിലായത് മുതലുള്ള കാലാവധി തടവില്‍ കഴിഞ്ഞതായി കണക്കാക്കുമെന്നും ശേഷിക്കുന്ന കാലം തടവനുവഭിച്ചാല്‍ മതിയെന്നും കോടതി അറിയിച്ചു.
കേസില്‍ അന്തിമവാദം കേള്‍ക്കവെ കൊലപാതകത്തിന് കോടതി തെളിവുചോദിച്ചത് കേരള മനഃസാക്ഷിയെ ഞെട്ടിച്ചു. ഈ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ പ്രോസിക്യൂഷന് സാധിച്ചിരുന്നുമില്ല. സൗമ്യവധക്കേസില്‍ തൃശൂര്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചതിനെ ചോദ്യം ചെയ്താണ് പ്രതി ഗോവിന്ദച്ചാമി സുപ്രീംകോടതിയെ സമീപിച്ചത്.
2014 ജൂലൈ മുപ്പതിന് ഗോവിന്ദച്ചാമിയുടെ വധശിക്ഷ സ്‌റ്റേ ചെയ്ത കോടതി കേസില്‍ വിശദമായ വാദം കേട്ടു. സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ടതിന് കോടതിക്ക് തെളിവുകള്‍ നല്‍കാന്‍ പ്രോസിക്യൂഷന്് സാധിച്ചില്ല.ശാസ്ത്രീയമായ തെളിവുകളും മൊഴികളും കൊലപാതകക്കുറ്റം തെളിയിക്കാന്‍ പര്യാപ്തമാണോ എന്ന ചോദ്യത്തിനും പ്രോസിക്യൂഷന് ഉത്തരംമുട്ടി. ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുതെന്ന വിമര്‍ശനവും ഏറ്റുവാങ്ങേണ്ടി വന്നു.
2013ലാണ് ഹൈക്കോടതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ശരിവെക്കുന്നത്. എന്നാല്‍ സൗമ്യയുടേത് അപകടമരണമാണെന്നും ഗോവിന്ദച്ചാമിയെയും സൗമ്യയെയും ഒരുമിച്ച് കണ്ടതിന് തെളിവുകളില്ലെന്നും പ്രതിഭാഗം വാദിച്ചു. ഒരു കൈ മാത്രമുള്ള ഗോവിന്ദച്ചാമിയെ സാക്ഷികള്‍ തിരിച്ചറിഞ്ഞത് തെളിവല്ലെയെന്ന കോടതിയുടെ ചോദ്യം പ്രോസിക്യൂഷന് ആശ്വസം പകരുന്നതായി.
https://www.facebook.com/Malayalivartha

























