പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം മലയാളി യുവാവ് ആത്മഹത്യയ്ക്കു ശ്രമിച്ചു

പ്രണയഭ്യാര്‍ത്ഥന നിരസിച്ച തമിഴ്‌നാട് സ്വദേശിനിയെ കുത്തിക്കൊന്ന ശേഷം മലയാളി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോയമ്പത്തൂര്‍ സ്വദേശി എസ്.ധന്യയാണ് മരിച്ചത്. കൊലയ്ക്കു ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പാലക്കാട് സ്വദേശി സഹീറിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ധന്യയുടെ കുടുംബ സുഹൃത്താണ് മില്ലിലെ ജോലിക്കാരനായ സഹീര്‍. ധന്യയോട് സഹീര്‍ നേരത്തെ വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍, ഈ ബന്ധത്തിന് ധന്യയുടെ മാതാപിതാക്കള്‍ സമ്മതിച്ചില്ല. അടുത്തിടെ ധന്യയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ബുധനാഴ്ച ധന്യയുടെ മാതാപിതാക്കള്‍ ഷോപ്പിംഗിനായി പുറത്തേക്ക് പോയി. മകള്‍ തനിച്ചായതിനാല്‍ മുന്‍വശത്തെ വാതില്‍ പൂട്ടിയിട്ടാണ് പോയത്. ധന്യ വീട്ടില്‍ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ സഹീര്‍ വീടിന് പിന്‍വശത്തെ വാതിലിലൂടെ അകത്ത് കടക്കുകയും യുവതിയെ കീഴ്‌പ്പെടുത്താനും ശ്രമിച്ചു. ധന്യ വഴങ്ങാതെ വന്നതോടെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ധന്യയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സംഭവത്തിന് ശേഷം രക്ഷപ്പെട്ട സഹീര്‍ പിന്നീട് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. കൊലപാതക കുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സഹീറിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടില്ല.
https://www.facebook.com/Malayalivartha