അച്ഛന്‍ മകന്റെ മരണം ഉറപ്പാക്കാന്‍ വെള്ളത്തില്‍ 20മിനിട്ട് മുക്കിപ്പിടിച്ചു

സ്വന്തം അച്ഛന്‍ ആറുവയസുകാരനായ മകനെ ശ്വാസം മുട്ടിച്ചു കൊല്ലാന്‍ ശ്രമിച്ചു. മരിക്കാതെ കണ്ടപ്പോള്‍ മരണം ഉറപ്പാക്കാന്‍ 20മിനിട്ട് വെള്ളത്തില്‍ മുക്കിപ്പിടിക്കുകയായിരുന്നു. മകന്റെ മൃതദേഹം നശിപ്പിച്ചതിനുശേഷം അച്ഛന്‍ തീര്‍ത്ഥാടനം നടത്തുകയും ചെയ്തു.
പെരുമ്പാവൂര്‍ കോടനാട് മീമ്പാറയിലാണ് സംഭവം നടന്നത്. മകന്‍ വാസുദേവിനെ കൊലപ്പെടുത്തിയ കേസില്‍ ചൂരമുടി വെള്ളപ്ലാവില്‍ വീട്ടില്‍ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഉറങ്ങിക്കിടന്ന മകനെയാണ് ഇയാള്‍ ശ്വാസം മുട്ടിച്ചു കൊന്നത്. ആദ്യം തുണിക്കൊണ്ട് ശ്വാസം മുട്ടിച്ചു, മരിക്കാതെ കണ്ടപ്പോള്‍ പിന്നീട് വെള്ളത്തില്‍ മുക്കിപ്പിടിക്കുകയായിരുന്നു. വലിയ പെയിന്റ് പാട്ടയില്‍ വെള്ളം നിറച്ച ശേഷം 20 മിനിറ്റ് തല മുക്കിപ്പിടിച്ചെന്നാണ് മൊഴി. മൃതദേഹം ചാക്കില്‍കെട്ടി അടുത്തുള്ള പൊട്ടക്കിണറ്റില്‍ ഇട്ടാണ് അച്ഛന്‍ മുങ്ങിയത്.
വെറും 80,000 രൂപ മാത്രമാണ് ഇയാള്‍ക്ക് കടം ഉള്ളതെന്ന് പോലീസ് പറയുന്നു. മകനും താനും ദീര്‍ഘദൂരയാത്ര പോകുകയാണെന്നു ഭാര്യയോട് പറഞ്ഞാണ് ശനിയാഴ്ച വാസുദേവിനെയും കൂട്ടി ഇയാള്‍ പോയത്. മകനെ കൊന്നശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ഇയാളുടെ പദ്ധതി. എന്നാല്‍, കൊലപാതകത്തിനു ശേഷം ചില തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കാണ് ഇയാള്‍ പോയത്.
https://www.facebook.com/Malayalivartha