ബിയ്യം കായല്‍ ജലോല്‍സവം പറക്കും കുതിരയും, വജ്രയും, സൂപ്പര്‍ റാണിയും ജേതാക്കള്‍

മലബാറിലെ ഏറ്റവും വലിയ ജലോല്‍സവമായ പൊന്നാനി ബിയ്യം കായല്‍ ജലോല്‍സവത്തിന് ആവേശത്തുഴച്ചലില്‍ പതിനായിരങ്ങളെ സാക്ഷിയാക്കി മേജര്‍ വിഭാഗത്തില്‍ പറക്കും കുതിരയും മൈനര്‍ എ വിഭാഗത്തില്‍ വജ്രയും മൈനര്‍ ബി വിഭാഗത്തില്‍ സൂപ്പര്‍ റാണിയും ജേതാക്കളായി. ന്യൂ ടൂറിസ്റ്റ് ക്ലബ് കാഞ്ഞിരമുക്കിന്റെ പറക്കും കുതിരയാണ് വാശിയേറിയ മല്‍സരത്തില്‍ മേജര്‍ വിഭാഗത്തില്‍ ജേതാക്കളായത്. എരിക്കമണ്ണ ന്യൂ ക്ലാസിക് ക്ലബിന്റെ മണിക്കൊമ്ബന് രണ്ടാം സ്ഥാനവും പടിഞ്ഞാറേക്കര നവജീവന്‍ ക്ലബിന്റെ സാഗര്‍ റാണിക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.
ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം വകുപ്പ് നടത്തിയ ജലോല്‍സവം തദ്ധേശസ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീല്‍ ഉദ്ഘാടനം ചെയ്തു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അധ്യക്ഷനായി. ചടങ്ങില്‍ പൊന്നാനി എംപി ഇടി മുഹമ്മദ് ബഷീര്‍, ജില്ലാ പോലീസ് സൂപ്രണ്ട്, ജില്ലാ കലക്ടര്‍ ഷൈനമോള്‍ പൊന്നാനി നഗരസഭാ ചെയര്‍മാന്‍ സിപി മുഹമ്മദ് കുഞ്ഞി വിവിധ തദ്ധേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
മേജര്‍, മൈനര്‍ എ, മൈനര്‍ ബി വിഭാഗങ്ങളിലായി 20 ഓളം വള്ളങ്ങളാണ് മല്‍സരത്തില്‍ ങ്കെടുത്തത്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നായി പതിനായിരക്കണക്കിന് കാണികളാണ് കായലിന്റെ ഇരു വശങ്ങളിലും സ്ഥാനം പിടിച്ചത്. കഴിഞ്ഞ വര്‍ഷം സംഘാടനത്തിലെ പിഴവ് മൂലം ഇടക്ക് വെച്ച് മത്സരം നിര്‍ത്തേണ്ടി വന്നതിനാല്‍ ഇത്തവണ സംഘാടനം കുറ്റമറ്റതാക്കാന്‍ ടൂറിസം വാരോഘോഷ കമ്മിറ്റി മുന്‍കരുതലുകള്‍ എടുത്തിരുന്നു.
അതുകൊണ്ടു് തന്നെ ഇത്തവണ പരാതികളോ തര്‍ക്കങ്ങളോ ഇല്ലാതെ മല്‍സരം അവസാനിപ്പിക്കാന്‍ കഴിഞ്ഞതായി തഹസില്‍ദാര്‍ പറഞ്ഞു.
മേജര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം മണിക്കൊമ്ബനും മൂന്നാം സ്ഥാനം സാഗര റാണിക്കും ലഭിച്ചു. മൈനര്‍ എ വിഭാഗത്തില്‍ കാഞിരമുക്ക് പാടത്തങ്ങാടിയുടെ വജ്രക്കാണ് ഒന്നാം സ്ഥാനം. പത്തായി സെന്റര്‍ നവരശ്മിയുടെ സൂപ്പര്‍ ജെറ്റ് രണ്ടാം സ്ഥാനവും, പുഴമ്ബ്രം യുവശക്തി ക്ലബിന്റെ പടവീരന്‍ മൂന്നാം സ്ഥാനവും നേടി.
മൈനര്‍ ബി വിഭാഗത്തില്‍ പാടത്തങ്ങാടി നവശ്മിയുടെ സൂപ്പര്‍ റാണി ഒന്നാം സ്ഥാനം നേടി. ലിറ്റില്‍ സാഗര റാണി രണ്ടാം സ്ഥാനവും പുഴക്കര ചുണ്ടന്‍ മൂന്നാം സ്ഥാനവും നേടി .
https://www.facebook.com/Malayalivartha