സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനത്തില്‍ വന്‍ അട്ടിമറിയെന്ന് ആക്ഷേപം, നിസാര കാരണത്താല്‍ അപേക്ഷകള്‍ നിരസിക്കുന്നതായി പരാതി

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനത്തില്‍ വന്‍ അട്ടിമറിയെന്ന്് ആക്ഷേപമുയരുന്നു. അമിതമായി ഫീസ് നല്‍കാന്‍ തയ്യാറാകാത്തവരുടെ അപേക്ഷ നിസാര കാര്യങ്ങളുടെ പേരില്‍ തള്ളുന്നുവെന്നാണ് പരാതി. സര്‍ക്കാര്‍ അംഗീകൃത ഫീസിനു പുറമേ രഹസ്യമായി ഡെപ്പോസിറ്റും ഡൊണേഷനും കൊടുക്കാന്‍ തയ്യാറാകാത്തവരുടെ അപേക്ഷകള്‍ തള്ളുന്നുവെന്നാണ് പരാതി. നിസാര കാര്യങ്ങളുടെ പേരിലാണ് അപേക്ഷ തള്ളിക്കളയുന്നത്.
അഡീഷണല്‍, ഫോട്ടോ വച്ചില്ല, അപേക്ഷയ്‌ക്കൊപ്പമുള്ള സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകളില്‍ ഒപ്പിട്ടില്ല തുടങ്ങി നിസാര കാര്യങ്ങളുടെ പേരില്‍ അപേക്ഷ നിരസിക്കുന്നു. റാങ്ക് ലിസ്റ്റില്‍ ഏറെ താഴെയുള്ള, പണം കൊടുക്കാന്‍ തയ്യാറുള്ളവര്‍ക്ക് പ്രവേശനം നല്‍കാന്‍ വേണ്ടിയാണ് ഇതെന്നാണ് ആരോപണം. കൗണ്‍സിലിങ് സമയത്ത് പരിഹരിക്കാവുന്ന നിസാര പ്രശ്‌നങ്ങള്‍ മാത്രമാണിതെന്ന് രക്ഷിതാക്കള്‍ പറയുന്നു. നീറ്റ് സര്‍ട്ടിഫിക്കറ്റ് പോലും ഒപ്പിട്ടില്ലെന്ന കാരണത്താല്‍ തള്ളുന്നു. ചില കോളേജുകള്‍ ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ അറിയിപ്പില്ലാതെ റദ്ദ് ചെയ്യുന്നതായും രക്ഷിതാക്കള്‍ പരാതിപ്പെടുന്നു.
https://www.facebook.com/Malayalivartha