കൊല്ലത്തെ ട്രെയിനപകടം, ഗതാഗതം പുരോഗമിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു, ചിത്രങ്ങള്‍ കാണാം

പുലര്‍ച്ചെ ഒരുമണിയോട് കൂടി തിരുനെല്‍വേലിയില്‍ നിന്ന് കോട്ടയത്തേയ്ക്ക് യൂറിയയുമായി പോയ തീവണ്ടിയുടെ ഒമ്പത് ബോഗികളാണ് പാളം തെറ്റിയത്. ചൊവ്വാഴ്ച വെളുപ്പിന് രണ്ടരയോടെ പാളത്തില്‍കൂടിയുള്ള ഗതാഗതം പുന:സ്ഥാപിച്ചെങ്കിലും 10 ട്രയിനുകള്‍ പൂര്‍ണ്ണമായും മൂന്നെണ്ണം ഭാഗികമായും റദ്ദാക്കിയിരിക്കുകയാണ്. കന്യാകുമാരി - മുംമ്പൈ, തിരുവനന്തപുരം ഹൈദ്രബാദ് ശബരി എക്‌സ്പ്രസ് എന്നിവ തിരുനെല്‍വേലി വഴി വഴിതിരിച്ചുവിടും. റെയില്‍വെ റെസ്‌ക്യൂ ഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
അപകടത്തെ തുടര്‍ന്ന് ട്രയിനുകള്‍ പല സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. ഗതാഗതം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാന്‍ ഉച്ചകഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. പാളത്തിന്റെ സ്‌ളീപ്പറുകള്‍ അപകടത്തില്‍ മുറിഞ്ഞുപോയിട്ടുണ്ട്. ട്രെയിനിലെ ചരക്കുകള്‍ പുറത്തെടുത്ത്, പാളത്തിന്റെ പണികള്‍ ആരംഭിച്ചിട്ടുണ്ട്. എത്രയും വേഗം തന്നെ പണികള്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ അങ്കമാലിക്കടുത്ത് കറുകുറ്റിയില്‍ മംഗലാപുരം എക്‌സ്പ്രസ്സ് പാളം തെറ്റിയതിനെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച് കാലമായി സംസ്ഥാനത്തെ റെയില്‍ ഗതാഗതം താറുമാറായ അവസ്ഥയിലായിരുന്നു.
https://www.facebook.com/Malayalivartha