കുറ്റിയാടി മലവെള്ളപ്പാച്ചില്‍: ഒരു മൃതദേഹംകൂടി കണ്ടെത്തി

പൂഴിത്തോട് ഉള്‍വനത്തില്‍ ശക്തമായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായവര്‍ക്കായി ഇന്ന് നടത്തിയ തെരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ 5 ആയി ഉയര്‍ന്നു. ഇനി ഒരാളെ കൂടി കണ്ടെത്താനുണ്ട്. ചൊവാഴ്ച രാവിലെ സെന്‍ട്രല്‍ മുക്കിക്കിന് സമീപത്ത് നിന്നാണ് അഞ്ചാമത്തെ മൃതദേഹം കണ്ടെത്തിയത്.
വെള്ളപ്പാച്ചിലില്‍ അകപ്പെട്ട 6 പേരില്‍ 4 യുവാക്കളുടെ മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു. അപകടത്തില്‍പെട്ട രജീഷ്, ഷജിന്‍, അക്ഷയ്, അശ്വന്ത് എന്നിവരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. അപകടം സംഭവിച്ച കടവ് തൊട്ട് ഏകദേശം 12 കിലോമീറ്റര്‍ ദൂരം ഇതിനകംപരിശോധിച്ച് കഴിഞ്ഞു.
ഞായറാഴ്ച വൈകുന്നേരം 4.30 ഓടെയാണ് മലവെള്ളപ്പാച്ചിലില്‍ ആറു പേരെ കാണാതായത്. ഒമ്പത് പേരടങ്ങുന്ന സംഘമാണ് പൂഴിത്തോട് ജലവൈദ്യുത പദ്ധതിക്കടുത്ത കനാലിന്റെ അടുത്തുള്ള പശുക്കടവ് കടന്തറപുഴയില്‍ കുളിക്കാനെത്തിയിരുന്നത്. ഇതില്‍ മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു.
പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തില്‍ പെട്ട ഭാഗങ്ങളാണ് പൂഴിത്തോട് ചെമ്പനോട മേഖലകള്‍. നാദാപുരം നിയോജക മണ്ഡലത്തില്‍പ്പെട്ട എക്കല്‍ ഭാഗത്തെയും ബന്ധിപ്പിച്ചാണ് കടന്തറ പുഴ ഒഴുകുന്നത്. പുഴയിലിറങ്ങിയ സംഘത്തില്‍ പെട്ടവര്‍ ഇരുഭാഗത്തേക്കുമായി ഓടി മാറിയാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്.
https://www.facebook.com/Malayalivartha