കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ബൈക്കിടിച്ച് ബാങ്ക് ജീവനക്കാരന്‍ മരിച്ചു

ആനാട് ജംഗ്ഷനില്‍ കെ.എസ്.ആര്‍.ടി.സി ബസിന് പിന്നില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ ബാങ്ക് ജീവനക്കാരന്‍ മരിച്ചു. നെടുമങ്ങാട് പച്ച ആര്‍.എച്ച്. ഭവനില്‍ അഖിലാണ് (25) മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് അപകടമുണ്ടായത്. ഐ.സി.ഐ.സി.ഐ ബാങ്കിലെ തിരുവനന്തപുരം ശാഖയിലെ ജീവനക്കാരനായ അഖില്‍ ഇന്നലെ ജോലി കഴിഞ്ഞശേഷം വീട്ടിലേക്ക് മടങ്ങവെയാണ് അപകടത്തില്‍പെട്ടത്. ഗട്ടര്‍ നിറഞ്ഞ റോഡില്‍ നിയന്ത്രണം വിട്ട് ബൈക്ക് കെ.എസ്.ആര്‍.ടി.സി ബസിന് പിന്നില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ അഖിലിന്റെ തലയ്ക്ക് വീഴ്ചയുടെ ആഘാതത്തില്‍ സാരമായി പരിക്കേറ്റിരുന്നു.
നാട്ടുകാര്‍ ചേര്‍ന്ന് അഖിലിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. നെടുമങ്ങാട് പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha