റെയില്‍വേ യാത്ര അപകടകരമോ; നിരന്തരമുണ്ടാകുന്ന തീവണ്ടി അപകടങ്ങള്‍ അട്ടിമറിയോ: ഇന്റലിജന്‍സ് അന്വഷണത്തിന്

ട്രെയിനുകളില്‍ കയറാന്‍ വീണ്ടും കേരളീയര്‍ ഭയക്കുന്നു. സംസ്ഥാനത്ത് നിരന്തരമായി ഉണ്ടായി കൊണ്ടിരിക്കുന്ന തീവണ്ടി അപകടങ്ങള്‍ അട്ടിമറിയാണെന്ന് സംശയം. ചൊവ്വാഴ്ച രാവിലെ കൊല്ലത്താണ് ചരക്കു തീവണ്ടി പാളം തെറ്റിയത്. ചരക്കു തീവണ്ടിക്ക് പകരം അതേസമയം അതുവഴി വന്നത് യാത്രക്കായുള്ള തീവണ്ടിയായിരുന്നെങ്കില്‍ വന്‍ വിപത്തിന് കാരണമായേനെ.
അങ്കമാലിയ്ക്കടുത്ത് കറുകുറ്റിയില്‍ മംഗലാപുരം എക്‌സ്പ്രസ് പാളം തെറ്റിയതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിലെ തീവണ്ടി ഗതാഗതം താറുമാറായിരുന്നു. ഇതിനിടെയാണ് കൊല്ലം കരുനാഗപ്പള്ളിക്ക് സമീപം വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്,. കരുനാഗപ്പള്ളിയിലെ ഒട്ടുമിക്ക പ്രദേശങ്ങളും ഇന്റലിജന്‍സ് വൃത്തങ്ങളുടെ മേല്‍നോട്ടത്തില്‍ പെട്ട സ്ഥലങ്ങളാണ്.
തൊണ്ണൂറുകളുടെ ആദ്യം മലപ്പുറം ജില്ലയിലെ റയില്‍ പാളത്തിനടിയില്‍ നിന്നും വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതോടെയാണ് കേരളം ഭീകരരുടെ താവളമാണെന്ന സംശയം ആദ്യം ഉണ്ടായത്. ഭീകരര്‍ക്ക് കേരളം ഇപ്പോഴും സുരക്ഷിത താവളം തന്നെയാണ്. കേരളത്തില്‍ നിന്നും പെണ്‍കുട്ടികളെ കാണാതെ പോകുന്നതും പതിവായിട്ടുണ്ട്.
ചുരുക്കത്തില്‍ തീവണ്ടിയാത്ര തീര്‍ത്തും സുരക്ഷിതമല്ലാതായി തീര്‍ന്നിരിക്കുന്നു. രാത്രിയോടുന്ന തീവണ്ടികളിലും റയില്‍ പാളങ്ങളിലും എന്തെല്ലാമാണ് സംഭവിക്കുന്നതെന്നത് അജ്ഞാതമാണ്. മുമ്പും റെയില്‍പാളങ്ങളില്‍ കല്ലും ഇരുമ്പ് പെപ്പും വെച്ച് അട്ടിമറിക്കാനുള്ള നിരവധി ശ്രമങ്ങള്‍ നടന്നിരുന്നു. ഉത്തരവാദിത്വമില്ലാതെ പ്രവര്‍ത്തിക്കുന്ന റെയില്‍വേക്കിപ്പോള്‍ കാര്യങ്ങള്‍ കൈവിട്ട് പോകുന്ന അവസ്ഥയാണ്. എന്നാല്‍ സമഗ്രമായ അന്വഷണത്തിന് റെയിയില്‍വേ ഉത്തരവിട്ടിട്ടുണ്ട്. വീഴ്ച വരുത്തിയ ഉദ്യോസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരിക്കുകയാണ് റെയില്‍വേ.
തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കു ചരക്കുമായി പോയ ഗുഡ്‌സ് ട്രെയിന്‍ കരുനാഗപ്പള്ളിക്കു സമീപം പാളം തെറ്റുകയായിരുന്നു. ഇതോടെ ട്രെയിന്‍ ഗതാഗതം താറുമാറായി. ഇന്നലെ രാത്രി 11.50ന് കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടയ്ക്കും ഇടയിലുള്ള മാരാരിത്തോട്ടത്താണ് അപകടം.
കോട്ടയം ഗുഡ്‌സ് യാര്‍ഡിലേക്കുള്ള സാധനങ്ങളുമായി പോയ ഗുഡ്‌സ് ട്രെയിനിന്റെ 14 ബോഗികളാണ് പാളം തെറ്റിയത്. അപകടം ഉണ്ടായത് ഗൗരവമായി റെയില്‍വേ കണക്കിലെടുത്തിട്ടുണ്ട്. ഈ പ്രദേശങ്ങളെല്ലാം ഒറ്റപ്പെട്ട സ്ഥലങ്ങളാണ്. ജനവാസം കുറവായ സ്ഥലങ്ങളില്‍ അടുത്തിടെ അപകടം ഉണ്ടായതും വിശദമായി അന്വേഷിക്കുന്നുണ്ട്.
ഇതില്‍ ആറു ബോഗികള്‍ റെയില്‍വേ ലൈന് സമീപമുള്ള പുരയിടത്തിലേക്ക് തലകീഴായി മറിഞ്ഞു. കറുകുറ്റി അപകടത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ ലൈനുകള്‍ മാറ്റി സ്ഥാപിച്ചിടത്താണ് അപകടം ഉണ്ടായത്. 58 കിലോമീറ്റര്‍ വേഗത്തില്‍ എത്തിയ ട്രെയിന്‍ മാരാരിത്തോട്ടത്തെ വളവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. എന്‍ജിനില്‍നിന്ന് അഞ്ചാമത്തെ ബോഗി മുതലാണ് പാളം തെറ്റിയത്. ഇതില്‍ ആറു ബോഗികള്‍ പാളത്തില്‍നിന്നു പത്തടി താഴ്ചയിലേക്കു മറിഞ്ഞു. മറിഞ്ഞ ബോഗികളുമായി ട്രെയിന്‍ മുന്നോട്ടു നീങ്ങിയതോടെ സമീപത്തെ തെങ്ങുകളും റെയില്‍വേയുടെ ഇലക്ട്രിക് പോസ്റ്റുകളും തകര്‍ന്നു. ഇതോടെ കൊല്ലംകായംകുളം റെയില്‍വേ ലൈനിലെ വൈദ്യുതി ബന്ധം പൂര്‍ണമായും തകരാറിലായി.
പെരിനാട്ടില്‍നിന്നു റെയില്‍വേ ലൈനിലേക്കുള്ള വൈദ്യുതി പ്രസരണം റെയിവേ ഇലക്ട്രിക്കല്‍ വിഭാഗം വിച്‌ഛേദിച്ചിട്ടുണ്ട്. അരക്കിലോമീറ്റര്‍ ഭാഗത്തെ റെയില്‍പാളം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. ബോഗികള്‍ ഉയര്‍ത്താന്‍ തിരുവനന്തപുരത്തുനിന്നും എറണാകുളത്തുനിന്നും റെയില്‍വേ റെസ്‌ക്യൂ ഫോഴ്‌സ് സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഉള്‍പ്രദേശത്ത് അപകടം നടന്നതിനാല്‍ റെയില്‍വേ അധികൃതര്‍ മാത്രമാണ് സംഭവം അറിഞ്ഞിട്ടുള്ളത്. രക്ഷപ്രവര്‍ത്തനത്തെയും ഇത് ബാധിച്ചു. എന്‍ജിന്‍ മറിയാത്തതിനാല്‍ രക്ഷപ്പെട്ട രണ്ടു ലോക്കോ പൈലറ്റുമാരാണ് വിവരം പുറത്ത് അറിയിച്ചത്. റെയില്‍വേ പോലീസും റെയില്‍ ഇന്‍സ്‌പെക്ടര്‍മാരും എന്‍ജിനീയര്‍മാരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നു രാവിലെയും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
ട്രെയിന്‍ മറിഞ്ഞതോടെ തിരുവനന്തപുരംഎറണാകുളം റൂട്ടിലുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിലച്ചു.
അപകടത്തെ തുടര്‍ന്ന് പല ട്രെയിനുകളും മണിക്കൂറുകളോളം പിടിച്ചിട്ടിരിക്കുകയാണ്. ചില ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. 9.45 ന് തിരുവനന്തപുരത്ത് എത്തേണ്ട ഇന്‍ര്‍സിറ്റി ഇപ്പോഴും ഓച്ചിറയിലാണ്. 9.55 ന് എത്തേണ്ട വഞ്ചിനാട് കായംകുളത്ത് നിര്‍ത്തിയിട്ടിരിക്കുന്നു.12.50 നുള്ള ഐലന്റ് എക്‌സ്പ്രസ് നാഗര്‍കോവിലില്‍ നിന്നും പുറപ്പെട്ടിട്ടില്ല. 2.15 നുള്ള നിസാമുദീന്‍ സുവര്‍ണ്ണ ജയന്തി മധുരവഴി തിരിച്ചുവിട്ടു. പിടിച്ചിട്ടിരിക്കുന്ന ട്രെയിനുകളിലുള്ള യാത്രക്കാര്‍ക്ക് വെള്ളം പോലും കിട്ടുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. രാത്രിയോടെ എങ്കിലും ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
സംസ്ഥാനത്തെ എയര്‍പോട്ടുകളിലൊക്കെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചതിനു പിന്നാലെയാണ് കരുനാഗപ്പള്ളിയില്‍ തീവണ്ടി പാളം തെറ്റിയത്. ജമ്മു കാശ്മീരിലെ ഭീകരാക്രമണ പശ്ചാത്തലത്തിലാണ് രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.
എറണാകുളം തിരുവനന്തപുരം റൂട്ടില്‍ 200 ഓളം സ്ഥലങ്ങളില്‍ റെയില്‍ പാളം സുരക്ഷിതമല്ലെന്ന് റെയില്‍വേ കണ്ടെത്തിയിരുന്നു. എന്നാല്‍ പാളം വിണ്ടു കീറുന്ന തരത്തിലുള്ള അപകടം ഒരു സ്ഥലത്തും കണ്ടിരുന്നില്ല. അപ്പോള്‍ അട്ടിമറി സാധ്യത തള്ളികളയാനാവില്ല.
https://www.facebook.com/Malayalivartha