മാവേലിക്കരയില്‍ സ്വകാര്യബസ് ബൈക്കിലിടിച്ച് രണ്ടു പേര്‍ മരിച്ചു

സിഗ്നല്‍ തെറ്റിച്ചുവന്ന സ്വകാര്യബസ് ഇടിച്ചു ബൈക്ക് യാത്രികരായ രണ്ടുപേര്‍ മരിച്ചു. മാവേലിക്കര മിച്ചല്‍ ജംഗ്ഷനില്‍ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. മാവേലിക്കര പാലവിള തെക്കേതില്‍ വര്‍ഗീസ് ദാനിയേല്‍ (65), വെട്ടിയാര്‍ മാവിളയില്‍ എം.ഒ. ബേബി (70) എന്നിവരാണ് മരിച്ചത്. അപകടത്തെത്തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
https://www.facebook.com/Malayalivartha