നിയമസഭയില്‍ പ്രത്യേക ബ്ലോക്കാകണമെന്ന് കേരള കോണ്‍ഗ്രസ്; സ്പീക്കര്‍ക്ക് കത്ത് നല്‍കി; ഈ മാസം തന്നെ പരിഗണിക്കണമന്നാവശ്യം

നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കേരള കോണ്‍ഗ്രസിന്റെ കത്ത്. കേരള കോണ്‍ഗ്രസിന്റെ നേതാവും എംഎല്‍എയുമായ മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് കത്ത് നല്‍കിയത്.
ഈ മാസം 26 മുതല്‍ നടക്കുന്ന നിയമസഭാ സമ്മേളനം മുതല്‍ ഇക്കാര്യം പരിഗണിക്കണമെന്നും കത്തില്‍ കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്. ചരല്‍ക്കുന്ന് ക്യാമ്പിലെ തീരുമാന പ്രകാരമാണിത്. ചരല്‍ക്കുന്ന് ക്യാമ്പിനുശേഷമാണ് കേരള കോണ്‍ഗ്രസ് യുഡിഎഫ് മുന്നണി വിട്ടത്.
എന്‍ഡിഎയിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂര നിലപാടാണ് സ്വീകരിക്കുക എന്നാണ് കേരള കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എം മാണി പറഞ്ഞത്.
https://www.facebook.com/Malayalivartha