ജിഷ വധം: അമീറുളിന്റെ ജാമ്യാപേക്ഷ തള്ളി; പ്രതി നാടു വിട്ടു പോകാന്‍ സാധ്യതയുണ്ടെന്ന് കോടതി

ജിഷ വധക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിന്റെ ജാമ്യപേക്ഷ കോടതി തള്ളി. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യം തള്ളിയത്. 90 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് അമീറിനെ കോടതിയില്‍ ഹാജരാക്കിയത്. മൂന്ന് മാസം കസ്റ്റഡിയിലുള്ള പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍ ജാമ്യം നല്‍കിയാല്‍ പ്രതി നാട് വിട്ടുപോകാന്‍ സാധ്യതയുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്.
ജാമ്യാപേക്ഷ പരിഗണിക്കവെ താന്‍ കുറ്റം ചെയ്തില്ലെന്ന് അമീറുല്‍ ഇസ്ലാം പറഞ്ഞിരുന്നു. താനല്ല, സുഹൃത്ത് അനാറുല്‍ ഇസ്ലാം ആണ് കുറ്റകൃത്യത്തിന് പിന്നിലെന്നാണ് അമീര്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ജാമ്യപേക്ഷയാണ് പരിഗണിക്കുന്നതെന്നും മറ്റു കാര്യങ്ങള്‍ അഭിഭാഷകര്‍ മുഖേന ബോധിപ്പിക്കണമെന്നും കോടതി അറിയിക്കുകയായിരുന്നു.
ജിഷയെ കൊലപ്പെടുത്തിയത് താനല്ലെന്നും തന്റെ കൂട്ടുകാരന്‍ അനാറുല്‍ ഇസ്‌ലാം ആണെന്നുമാണ് അമീറുള്‍ കോടതിയില്‍ പറഞ്ഞത്.
അമീറുളിനെ ഏക പ്രതിയാക്കി പൊലീസ് കഴിഞ്ഞ ദിവസം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമീറുള്‍ കോടതിയില്‍ താന്‍ പ്രതിയല്ലെന്ന് പറഞ്ഞത്.
റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അമീറുള്‍ കുറ്റം നിഷേധിച്ചത്. തനിക്ക് കോടതിയോട് ഒരു കാര്യം ബോധിപ്പിക്കാനുണ്ടെന്ന് അമീറുള്‍ പറഞ്ഞു. തുടര്‍ന്ന് കോടതി അതിന് അനുമതി നല്‍കുകയായിരുന്നു. തനിക്ക് ഹിന്ദി ഭാഷ നന്നായി അറിയാമെന്നും ചോദ്യത്തിന് ഉത്തരമായി അമീറുള്‍ കോടതിയെ അറിയിച്ചു.
ജിഷ കൊലപാതക കേസില്‍ അമീറുള്‍ നിരപരാധിയാണെന്ന് സഹോദരന്‍ ബദറുള്‍ ഇസ്‌ലാമും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജിഷയെ കൊലപ്പെടുത്തിയത് അനാറുള്‍ ആണെന്നും എന്നാല്‍ കൊലപ്പെടുത്തുന്ന സമയത്ത് അമീറുള്‍ കൂടെ ഉണ്ടായിരുന്നെന്നും ആയിരുന്നു ബദറുള്‍ വ്യക്തമാക്കിയത്. ഇക്കാര്യം അമീറുള്‍ നേരത്തെ തന്നെ തന്നോട് പറഞ്ഞിരുന്നതായും ബദറുള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അമീറിന് ജിഷയുമായി മുന്‍പരിചയമില്ല. അനാറിന് ജിഷയുടെ കുടുംബത്തോട് മുന്‍ വൈരാഗ്യമുണ്ടായിരുന്നു. അനാര്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും ബദര്‍ പറഞ്ഞു.
ജിഷ കൊലപാതക കേസില്‍ അമീറുളിനെ മാത്രം പ്രതിചേര്‍ത്ത് പൊലീസ് കഴിഞ്ഞ ദിവസം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അമീറുള്‍ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നും ഇയാള്‍ ലൈംഗിക വൈകൃതത്തിന് അടിമയാണെന്നും ശാസ്ത്രീയ തെളിവുകള്‍ നിരത്തി പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്
https://www.facebook.com/Malayalivartha