ആറന്‍മുള വിടും പകരം സ്ഥലം അന്വേഷിക്കുന്നു: ശബരിമല വിമാനത്താവളം കെ ജി എസിനുവേണ്ടി

ആറന്‍മുള വിമാനത്താവളം വേണ്ടെന്നു വയ്ക്കാനും ശബരിമല തീര്‍ത്ഥാടകര്‍ക്കായി പുതിയ വിമാനത്താവളം ആരംഭിക്കാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം കെജിഎസ് ഗ്രൂപ്പിനെ ലക്ഷ്യമിട്ടാണെന്നു സൂചന. പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ആറന്‍മുളയില്‍ വിമാനത്താവളം ഉപേക്ഷിക്കുകയാണെങ്കില്‍ ജില്ലയില്‍ മറ്റൊരിടത്ത് വിമാനത്താവളം നിര്‍മ്മിക്കണമെന്ന നിര്‍ദ്ദേശം പിണറായി വിജയന് നല്‍കിയത്. വിമാനത്താവളം കെ ജിഎസ് ഗ്രൂപ്പിനു തന്നെ നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം
ശബരിമല അവലോകന യോഗത്തിലാണ് വിമാനത്താവളത്തിന്റെ കാര്യം പിണറായി ആദ്യം പറഞ്ഞത്. തൊട്ടു പിന്നാലെ ആറന്‍മുള വിമാനത്താവളത്തിനുള്ള അനുമതി സംസഥാന സര്‍ക്കാര്‍ നിഷേധിച്ചു. ആറന്‍മുള വിമാനത്താവളത്തെ സംസ്ഥാന ബിജെപി നേതൃത്വവും എതിര്‍ക്കുന്നതിനാല്‍ അതിനോട് കേന്ദ്ര സര്‍ക്കാരിനു താത്പര്യമില്ല. എന്നാല്‍ കേന്ദ്രത്തിന് കെജിഎസ് ഗ്രൂപ്പിനെ തള്ളാന്‍ നിവൃത്തിയില്ല.
റാന്നിയില്‍ വിമാനത്താവളം നിര്‍മ്മിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. രാജു എബ്രഹാം എംഎല്‍എയുടെ മണ്ഡലമാണ് റാന്നി. ഇവിടെയാണ് ഹാരിസന്‍ മലയാളം പ്ലാന്റേഷന്റെ ഭൂമിയുള്ളത്. അതും പാട്ടക്കാലാവധി കഴിഞ്ഞില്ല. ളാഹ, കുമ്പഴ എസ്റ്റേറ്റുകളും വിമാനത്താവളത്തിന് യോജിച്ചവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നിയമസഭാ സമ്മേളനത്തിനിടയില്‍ ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാനും രാജു എബ്രഹാം എംഎല്‍ എ തീരുമാനിച്ചിട്ടുണ്ട്.
ആറന്‍മുള വിമാനത്താവളത്തിനായി ഇതിനിടെ നൂറ് കോടി രൂപ മുടക്കിയിട്ടുണ്ടെന്നാണ് കെജിഎസ് ഗ്രൂപ്പ് അറിയിച്ചിട്ടുള്ളത്. കെജിഎസിനാകട്ടെ ബിജെപി കേന്ദ്ര നേതൃത്വത്തില്‍ മോശമല്ലാത്ത പിടിയുണ്ട്. അമിത്ഷായെ കെജിഎസ് ഗ്രൂപ്പുകാര്‍ നിരവധി തവണ കണ്ടിട്ടുമുണ്ട്. ശബരിമല വിമാനത്താവളത്തിനു വേണ്ടി എത്ര കോടികള്‍ ആര്‍ക്കു വേണമെങ്കിലും നല്‍കാനും കെജിഎസ് ഗ്രൂപ്പ് തയ്യാറാണ്. സിപിഎം സംസ്ഥാന നേതൃത്വം ലക്ഷ്യമിടുന്നതും കെജിഎസില്‍ നിന്നും ലഭിക്കാന്‍ സാധ്യതയുള്ള കോടികളാണ്. മുമ്പേ പറക്കുന്ന പക്ഷിക്ക് ഒരു മുഴം മുമ്പേ എന്ന മട്ടിലാണ് പിണറായി കരുക്കള്‍ നീക്കുന്നത്.
https://www.facebook.com/Malayalivartha