പ്രണയബന്ധത്തി?ന്റെ പേരില്‍ കമിതാക്കള്‍ക്ക് ബന്ധുക്കളുടെ ഭീഷണി: വിഷം കഴിച്ച കാമുകി മരിച്ചതറിഞ്ഞ് കാമുകന്‍ കെട്ടിത്തൂങ്ങി

എടുത്തുചാട്ടം കൊണ്ടുള്ള ദുരന്തങ്ങള്‍. പ്രണയബന്ധത്തിന്റെ പേരില്‍ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് വിഷം കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന കാമുകി മരിച്ചു. വിവരമറിഞ്ഞ് കാമുകന്‍ മരത്തില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി.
കാസര്‍ഗോഡ് വെള്ളരിക്കുണ്ട് പോലീസ് പരിധിയില്‍ പരപ്പ പുലിയംകുളം നെല്ലുകര പട്ടികവര്‍ഗ കോളനി നിവാസികളുടെ മക്കളാണ് ആത്മഹത്യ ചെയ്തത്. കോളനിയിലെ ബാലകൃഷ്ണന്‍ കുമ്പ ദമ്പതികളുടെ മകളും ബാനം സ്‌കൂള്‍ വിദ്യാര്‍ഥിനിയുമായ രാധികയാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
ഒമ്പത് ദിവസം മുമ്പാണ് പ്രണയിച്ചതിന്റെ പേരില്‍ ബന്ധുക്കള്‍ രാധികയെ ഭീഷണിപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി വിഷം കഴിച്ച് അത്യാസന്ന നിലയിലാകുകയും പരിയാരം മെഡിക്കല്‍ കോളജില്‍ വെച്ച് ഞായറഴ്ച രാത്രി മരിക്കുകയും ചെയ്തു.
ഈ വിവരമറിഞ്ഞ പരേതനായ അമ്പാടിയുടെയും തമ്പായിയുടെയും മകന്‍ നന്ദകുമാര്‍ കോളനിക്ക് സമീപമുള്ള മരത്തില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് കാമുകന്റെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി
https://www.facebook.com/Malayalivartha