ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചാല്‍ ഇനി ഇംപോസിഷനും എഴുതാം മോര്‍ച്ചറിയിലെ ക്ലാസിലും ഇരിക്കാം

റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കായി എറണാകുളത്തെ ഈസ്റ്റ് ട്രാഫിക് പോലീസ് സ്‌റ്റേഷനില്‍ ഒരു മേശയും കസേരയും മാറ്റിയിട്ടുണ്ട്. റോഡ് നിയമം ലംഘിച്ചാല്‍ 'ഞാന്‍ ഇനി നിയമം ലംഘിച്ച് വാഹനം ഓടിക്കില്ല' എന്ന് നൂറ് പ്രാവശ്യം എഴുതാന്‍ വേണ്ടിയാണ് മേശയും കസേരയും മാറ്റിയിട്ടിരിക്കുന്നത്.റോഡപകടങ്ങളുെട കാര്യത്തില്‍ ഏറെ മുന്നിലാണ് കേരള സംസ്ഥാനമെന്നാണ് ദേശീയ കുറ്റാന്വേഷണ ബ്യൂറോ നല്‍കുന്ന കണക്കുകള്‍ പറയുന്നത്. കനത്ത പിഴ ഏല്‍ക്കാതെ വന്നപ്പോഴാണ് ഇത്തരം രീതികളുമായി പോലീസ് രംഗത്ത് വന്നിരിക്കുന്നത്.
ഇംപോസിഷന്‍ എഴുതിക്കലും മോര്‍ച്ചറിക്കുള്ളില്‍ ഇരുത്തിയുള്ള ക്ലാസുകളുമൊക്കെയാണ് നിയമം ലംഘിക്കുന്ന കൊച്ചിയിലെ ഫ്രീക്കന്മാരെ കാത്തിരിക്കുന്നത്. നിയമലംഘനത്തിന്റെ വലുപ്പമനുസരിച്ച് ഇംപോസിഷന്റെ എണ്ണവും കൂടും. യുവാക്കളും ബസ് ഡ്രൈവര്‍മാരുമാണ് കൂടുതല്‍ ഈ ശിക്ഷാ വിധിക്ക് ഇരയാകുന്നത്. ഇതുവരെ നൂറിലധികം പേര്‍ ഇംപോസിഷന്‍ എഴുതിയതായി പോലീസ് പറഞ്ഞു.
മദ്യപിച്ച് വാഹനം ഓടിച്ചവരും ഇംപോസിഷന്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തുടങ്ങിയതോടെ നാണക്കേട് അപകടങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഓരോ തവണ വേഗം കൂട്ടാന്‍ ആരംഭിക്കുമ്പോഴും ഇംപോസിഷനിലെ വാചകം ഓര്‍മ്മവരുമെന്നും തുടര്‍ന്ന് നീക്കം കുറയ്ക്കുമെന്നാണ് നിയമലംഘനത്തിന്റെ പേരില്‍ ഇംപോസിഷന്‍ എഴുതിയ വ്യക്തിയുടെ സാക്ഷ്യം.
നിയമം ലംഘിച്ചതിന് മോര്‍ച്ചറി ക്ലാസില്‍ ഇരിക്കേണ്ടി വന്ന സംഭവവും പോലീസ് പരീക്ഷിച്ചു. കട്ടപ്പന ഇന്‍സ്‌പെക്ടറുടേതായിരുന്നു പരിപാടി.
എട്ട് കൗമാരക്കാരെ മോര്‍ച്ചറിയില്‍ കൊണ്ടുപോയി അപകടമരണത്തിന് ഇരയായവരെ നേരില്‍ കാട്ടി ക്ലാസെടുത്തു. ബൈക്ക് ആക്‌സിഡന്‍രില്‍ മരിച്ച 15കാരന്റെ മൃതദേഹമായിരുന്നു കാട്ടി കൊടുത്തത്.
https://www.facebook.com/Malayalivartha