സൗമ്യ കൊലക്കേസില്‍ കൊലക്കുറ്റം പുനഃസ്ഥാപിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി

സൗമ്യ വധക്കേസില്‍ സുപ്രീംകോടതിയില്‍ കൊലക്കുറ്റം പുനഃസ്ഥാപിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതി ഗോവിന്ദച്ചാമിയ്ക്ക് മേല്‍ ചുമത്തിയ കൊലക്കുറ്റവും വധശിക്ഷയും സുപ്രീംകോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
വിധിക്കെതിരെ പുന:പരിശോധനാ ഹര്‍ജി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സര്‍ക്കാര്‍. കേസില്‍ തുടര്‍നടപടികള്‍ എത്തരത്തില്‍ വേണമെന്ന് തീരുമാനിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേസ് അന്വേഷിച്ചവരും കേസ് വാദിച്ചവരും യോഗത്തില്‍ പങ്കെടുക്കും. അറ്റോര്‍ണി ജനറലാകും കോടതിയില്‍ ഹാജരാവുകയെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha