ഹോട്ടല്‍ ഭക്ഷണങ്ങള്‍ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ഭക്ഷണങ്ങളില്‍ ഇകോളി അടക്കമുള്ള ബാക്ടീരിയകള്‍ അടങ്ങിയിട്ടുള്ളതായി റിപ്പോര്‍ട്ട്

ഇപ്പോള്‍ മലയാളികളും ഫാസ്റ്റ് ഫുഡിന്റെ ലോകത്തേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. കുടുംബസമേതമാണ് ആളുകള്‍ ഭക്ഷണം കഴിക്കാന്‍ ഹോട്ടലുകളില്‍ പോകുന്നത്. സ്ഥിരം ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നവരും കുറവല്ല. മലയാളികള്‍ കഴിക്കുന്ന ഹോട്ടല്‍ ഭക്ഷണങ്ങളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന പരിശോധനാഫലമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
ഹോട്ടല്‍ ഭക്ഷണങ്ങളില്‍ വലിയതോതില്‍ ഇകോളി അടക്കമുള്ള ബാക്ടീരിയകള്‍ അടങ്ങിയതായാണ് റിപ്പോര്‍ട്ട്. സിവില്‍ സപ്ലൈസ് വകുപ്പിന്റെ കീഴിലുള്ള കോന്നിയിലെ ഭക്ഷ്യ ഗവേഷണ കേന്ദ്രം സംസ്ഥാന വ്യാപകമായി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
എല്ലാ ജില്ലകളിലെയും ഭക്ഷണ സാമ്പിലുകള്‍ ശേഖരിച്ചതില്‍ 47 % മോശമാണെന്നും പരിശോധനയില്‍ കണ്ടെത്തി.
ഏറ്റവും കൂടുതല്‍ മോശം ഭക്ഷണം ആലപ്പുഴയിലും തിരുവനന്തപുരത്തും നിന്നും ലഭിച്ച സാമ്പിളുകളിലാണ്. ഐസ്‌ക്രീം മുതല്‍ കറിപൊടികളില്‍ വരെ ഇകോളിയടക്കമുള്ള ബാക്ടീരിയകള്‍ ഉണ്ടെന്നും പരിശോധനയില്‍ വ്യക്തമായി.
https://www.facebook.com/Malayalivartha