ഓണ്‍ലൈന്‍ വഴി ഹോം തിയറ്റര്‍ ബുക്ക് ചെയ്ത് പണം നല്‍കി; ആലപ്പുഴ സ്വദേശിക്ക് ലഭിച്ചത് വൃത്തിയായി പൊതിഞ്ഞ സിമെന്റ് ഇഷ്ടികകള്‍

നാപ്പ്‌റ്റോള്‍ പണി കൊടുത്തു ഹോം തിയേറ്റര്‍ സിമെന്റ് കട്ടയായി. ഓണ്‍ലൈന്‍ വഴി ഹോം തിയറ്റര്‍ ബുക്ക് ചെയ്ത് പണം അടച്ച വ്യക്തിക്ക് കിട്ടിയത് മനോഹരമായി പാക്ക് ചെയ്ത സിമെന്റ് ഇഷ്ടികകള്‍. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പള്ളിപ്പാട് സ്വദേശി എസ്.സതീഷ്‌കുമാറിനാണ് ഈ ദുരനുഭവമുണ്ടായത്. തുടര്‍ന്ന് സതീഷ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഓണ്‍ലൈന്‍ വഴിയുളള പരസ്യം ശ്രദ്ധിച്ചാണ് 2998 രൂപയുടെ ഹോം തിയറ്റര്‍ സതീഷ് നാപ്‌ടോള്‍ വഴി കഴിഞ്ഞ മാസം ബുക്ക് ചെയ്തത്.
തുടര്‍ന്ന് പോസ്റ്റ് ഓഫിസിലെത്തിയ പാഴ്‌സല്‍ പണമടച്ച് സതീഷ് കൈപ്പറ്റുകയും ചെയ്തു. വീട്ടിലെത്തി തുറന്നുനോക്കിയപ്പോള്‍ നാലുബോക്‌സുകള്‍ ഉണ്ടായിരുന്നെങ്കിലും അത് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് കമ്പനിയെ ബന്ധപ്പെട്ട് തിരിച്ചയക്കുകയും ചെയ്തു. പകരം നല്ലത് അയച്ചിട്ടുണ്ടെന്നും പോസ്റ്റ് ഓഫിസില്‍ നിന്നും കൈപ്പറ്റുവാനും പറഞ്ഞ് അറിയിപ്പ് വന്നതിനെ തുടര്‍ന്ന് പാഴ്‌സല്‍ ഒപ്പിട്ടുവാങ്ങി.
വീട്ടിലെത്തി പൊട്ടിച്ചുനോക്കിയപ്പോളാകട്ടെ നാലുവശവും തെര്‍മ്മോക്കോള്‍ വെച്ച് വൃത്തിയായി പൊതിഞ്ഞ വെള്ള ഇഷ്ടികകളായിരുന്നു. കമ്പനിയെ ആദ്യം ബന്ധപ്പെട്ടെങ്കിലും അവര്‍ കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി. പിന്നീട് പൊലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയും നാപ്‌ടോള്‍ നമ്പറില്‍ വിളിക്കുകയും ചെയ്തപ്പോള്‍ ഹോം തിയറ്റര്‍ ഉടനെ അയച്ചുകൊടുക്കാമെന്ന് അറിയിച്ചു. എന്നാല്‍ ഇഷ്ടികകള്‍ അയക്കാനുളള കാരണം വ്യക്തമാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha


























