പീഡനത്തെ ലൈംഗിക പീഡനമാക്കി ഏഷ്യാനെറ്റ്; എന്തും ചെയ്യാമോ ചാനലിന്

ചാനലുകളിലെ ബ്രേക്കിംഗ് ന്യൂസും കിടമത്സരവും വാര്‍ത്തകളെ വളച്ചൊടിക്കുന്നു. ഒപ്പം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു. കാള പെറ്റെന്നു കേട്ട് വീണ്ടും കയറെടുത്ത് ഏഷ്യാനെറ്റ് അപഹാസ്യമായി. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ചാനലിനെതിരെ ഉയരുന്നത്. ചാനലിന്റെ തീപ്പൊരി അവതാരകന്‍ വിനു വി ജോണ്‍ രാത്രി ചര്‍ച്ച നയിച്ച് വെട്ടിലുമായി. വിനുവിനെതിരെയും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുണ്ട്. അവതാരകര്‍ ജഡ്ജിമാരെപ്പോലെ പെരുമാറുന്നുവെന്നാണ് പരക്കെ ആക്ഷേപം. ബാക്കിയെല്ലാവരും പ്രതികളും.
കൊല്ലം കടയ്ക്കലില്‍ തൊണ്ണൂറുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നായിരുന്നു ഏഷ്യാനെറ്റ് ബുധനാഴ്ച ബ്രേക്ക് ചെയ്തത്. ഒരു പുതിയ ലേഖകന്റെതായിരുന്നു വാര്‍ത്ത. ഒറ്റയ്ക്കു താമസിക്കുന്ന തൊണ്ണൂറുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു വാര്‍ത്ത. സംഭവം പുറത്തു വന്നയുടനെ വനിതാകമ്മീഷനും മനുഷ്യാവകാശകമ്മീഷനും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടിന്റെ പുറംവാതില്‍ പൊളിച്ച് അര്‍ദ്ധരാത്രിയിലെത്തിയ അറുപത്തിയഞ്ചുകാരന്‍ തന്നെ കയറിപ്പിടിച്ചതായി 90 കാരി പറഞ്ഞു.
ഏഷ്യാനെറ്റ് ഒരു ദിവസം മുഴുവന്‍ ആഘോഷിച്ച വാര്‍ത്ത രാത്രിയോടെയാണ് പൊളിഞ്ഞത്. പീഡിപ്പിച്ചുവെന്ന് പറയപ്പെടുന്ന പ്രതിയെ കസ്റ്റഡിയിലെടുത്തു. വയോധികയെ ആശുപത്രിയില്‍ പരിശോധയനയ്ക്ക് വിധേയമാക്കിയപ്പോള്‍ ലൈംഗിക പീഡനം നടന്നിട്ടില്ലെന്ന് വ്യക്തമായി.
ഏഷ്യാനെറ്റ് തന്ത്രപൂര്‍വ്വം ലൈംഗിക പീഡനം എന്ന വാക്കിലെ ലൈംഗിക എന്നത് ഒഴിവാക്കി പീഡനം എന്നു മാത്രമാക്കി. രാത്രി ചര്‍ച്ചയ്‌ക്കൊടുവില്‍ വിനു വി ജോണ്‍ ജനപ്രതിനിധികളോട് മോശമായി പെരുമാറിയതിനെതിരെയും വിമര്‍ശനമുണ്ട്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടവരാണ് ജനപ്രതിനിധികള്‍. അവരോട് സംസാരിക്കുമ്പോള്‍ ആരായാലും മര്യാദ കാണിക്കണം. വിനു വി ജോണിന്റെ പ്രകടനം അതിരു കടക്കുന്നു എന്നതിന്റെ ഒന്നാന്തരം ദൃഷ്ടാന്തമായിരുന്നു ബുധനാഴ്ചയത്തെ ന്യൂസ് അവര്‍.
അതിനിടെ വിനു വി ജോണിനെതിരെ ബന്ധപ്പെട്ട ജനപ്രതിനിധികള്‍ പ്രസ് കൗണ്‍സിലിനെ സമീപിക്കാനും ആലോചിക്കുന്നുണ്ട്. പരസ്യമായി തങ്ങളെ തേജോവധം ചെയ്‌തെന്നാണ് അവരുടെ ആക്ഷേപം. പ്രസ് കൗണ്‍സിലില്‍ പരാതി നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























