ട്രെയിനുകള്‍ ഇനിയും തടസ്സപ്പെടും, പിറവം കുറുപ്പന്തറ ഇരട്ടപ്പാത കമ്മീഷന്‍ ചെയ്യുന്നു, നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് സമയത്തില്‍ മാറ്റം

ട്രെയിനുകള്‍ ഇനിയും തടസ്സപ്പെടും, കോട്ടയംകരുനാഗപ്പള്ളിയില്‍ ചരക്കുവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്നു
കോട്ടയം പിറവത്തിനും കുറുപ്പന്തറയ്ക്കുമിടയിലെ ഇരട്ടപ്പാത കമ്മിഷന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ടു നാളെയും മറ്റന്നാളും ഒക്ടോബര്‍ ഒന്നിനും കോട്ടയം റൂട്ടില്‍ സര്‍വീസുകള്‍ തടസ്സപ്പെടും. വേണാട്, ജനശതാബ്ദി എക്‌സ്പ്രസുകള്‍ മണിക്കൂറുകള്‍ വൈകിയതോടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു യാത്രക്കാരാണു കഴിഞ്ഞ ദിവസങ്ങളില്‍ കുടുങ്ങിയത്.
അഞ്ചുമണിക്കൂര്‍ വരെ ഇരു ട്രെയിനുകളും വൈകി. രാവിലെയും വൈകിട്ടും സ്ഥിരയാത്രക്കാര്‍ ഏറ്റവുമധികം ആശ്രയിക്കുന്ന രണ്ടു ട്രെയിനുകളാണ് ഇവ. കോട്ടയം റൂട്ടില്‍ വേണാട് വൈകിയതോടെ പകല്‍ വേറെ വണ്ടികളില്ലാതെ യാത്രക്കാര്‍ വലഞ്ഞു. പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ റെയില്‍വേ തയാറായില്ലെന്നും വ്യാപക പരാതിയുണ്ട്. നാളെ കോട്ടയം വഴി പോകേണ്ട കന്യാകുമാരി-മുംബൈ സിഎസ്ടി എക്‌സ്പ്രസ് ആലപ്പുഴ വഴി തിരിച്ചുവിടും. എറണാകുളം-കായംകുളം പാസഞ്ചര്‍ റദ്ദാക്കുകയും ചെയ്തിരുന്നു.
കേരള, ശബരി എക്‌സ്പ്രസുകള്‍ 10 മിനിറ്റ് വീതം പിടിച്ചിടും. കൊല്ലം-എറണാകുളം മെമു 30 മിനിറ്റ് വൈകി മാത്രമേ പുറപ്പെടൂ. മറ്റന്നാള്‍ എറണാകുളം-കായംകുളം പാസഞ്ചര്‍, കൊല്ലം-എറണാകുളം മെമു, എറണാകുളം-കൊല്ലം മെമു, എറണാകുളം-കൊല്ലം പാസഞ്ചര്‍ എന്നിവ റദ്ദാക്കി. പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ ഇടപ്പള്ളിക്കും പുനലൂരിനുമിടയില്‍ റദ്ദാക്കി. കന്യാകുമാരി-മുംബൈ സിഎസ്ടി ഒരു മണിക്കൂര്‍ വൈകും. നാഗര്‍കോവില്‍-മംഗലാപുരം പരശുറാം, തിരുവനന്തപുരം-ഹൈദരാബാദ് ശബരി, ലോകമാന്യതിലക്‌കൊച്ചുവേളി ഗരീബ് രഥ്, ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് എന്നിവ ആലപ്പുഴ വഴി തിരിച്ചുവിടുമെന്ന് അധികൃതര്‍ അറിയിച്ചു.
അതെ സമയം കരുനാഗപ്പള്ളിയില്‍ ചരക്കുവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്നു ട്രെയിനുകളുടെ വൈകിയോട്ടം തുടരുന്നു. ഇന്നലെയും പല ട്രെയിനുകളും മണിക്കൂറുകള്‍ വൈകി. ഇന്നത്തോടെ കൃത്യസമയം പാലിക്കാനാകുമെന്നു റെയില്‍വേ അ
https://www.facebook.com/Malayalivartha


























