സൗമ്യയുടെ അമ്മയെപ്പോലെ മറ്റൊരമ്മ കൂടി നിയമവ്യവസ്ഥയെ ശപിക്കുന്നു: ഗോവന്‍ ബീച്ചില്‍ ബ്രിട്ടീഷ് യുവതി കൊല്ലപ്പെട്ട കേസില്‍ പ്രതികളെ വെറുതെ വിട്ടതിന് അമ്മയുടെ ശാപവാക്കുകള്‍

ഇതാണോ ഇവിടുത്തെ നീതി നിയമം കഷ്ടം തന്നെ. ബ്രിട്ടിഷ് വനിത ഫയോന മാക്കിയോവെന്റെ കണ്ണീര്‍ പ്രതികരണം. പതിനഞ്ചു വയസ്സുകാരി ബ്രിട്ടിഷ് പെണ്‍കുട്ടി സ്‌കാര്‍ലറ്റ് ഈഡന്‍ കീലിങ്ങിനെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികളെയും ഗോവ കോടതി വിട്ടയച്ചു. തിങ്ങിനിറഞ്ഞ കോടതിയില്‍ വിധി പ്രഖ്യാപിച്ചപ്പോള്‍ സ്‌കാര്‍ലറ്റിന്റെ അമ്മയും ബ്രിട്ടിഷ് വനിതയുമായ ഫയോന മാക്കിയോവെന്‍ തന്റെ നിരാശയും പ്രതിഷേധവും മറച്ചുവച്ചില്ല. 'ഞാന്‍ ഞെട്ടിപ്പോയി. വെറുതെ വിടുമെന്നു ഞാന്‍ കരുതിയില്ല. വിധിക്കെതിരെ അപ്പീല്‍ നല്‍കും' ഇതായിരുന്നു അമ്മയുടെ പ്രതികരണം.
ഇന്ത്യന്‍ നിയമവ്യവസ്ഥ തന്നെ പൂര്‍ണമായും തളര്‍ത്തിയെന്നും ഫയോന മാക്കിയോവെന്‍ പറഞ്ഞു. മകള്‍ക്ക് നീതിലഭിക്കുമെന്ന വിശ്വാസത്തില്‍ ഗോവയിലെത്തിയ ഇവര്‍ക്ക് കോടതിവിധി താങ്ങാവുന്നതിലുമപ്പുറമായി. സിബിഐയില്‍ എനിക്കു വലിയ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ അവര്‍ ഒന്നുകില്‍ കഴിവില്ലാത്തവരായിരുന്നു, അല്ലെങ്കില്‍ അഴിമതിക്കാരായിരുന്നു. ഇവിടത്തെ നീതിന്യായ സംവിധാനം കുറ്റവാളികളെയല്ല, ഇവിടെ വരുന്ന ടൂറിസ്റ്റുകളെയാണു സംരക്ഷിക്കേണ്ടതെന്നും അവര്‍ അഭിപ്രായപ്പെട്ടു. തെളിവില്ലെന്നുകണ്ട് ഗോവയിലെ ജുവനൈല്‍ കോടതി(പ്രായപൂര്‍ത്തിയാകാത്തവരുടെ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതി)യാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്.
കോളിളക്കം സൃഷ്ടിച്ച കൊലപാതകം 2008ലാണു ഗോവയില്‍ നടന്നത്. പ്രതികളായ സാംസണ്‍ ഡിസൂസ, പ്ലാസിഡോ കാര്‍വല്‍ഹോ എന്നിവരെയാണ് ഗോവ കുട്ടികളുടെ കോടതിയിലെ ജഡ്ജി വന്ദന ടെന്‍ഡുല്‍ക്കറാണു വിട്ടയച്ചത്. കൊലപാതകം, പീഡനം, ലഹരിമരുന്നു നല്‍കല്‍ തുടങ്ങിയ കുറ്റങ്ങളായിരുന്നു പ്രതികളുടെ മേല്‍ ചുമത്തിയിരുന്നത്. എട്ടുവര്‍ഷം നീണ്ടുപോയ കേസിനു പിന്നാലെ നടക്കുകയും വിധി പ്രഖ്യാപനം കേള്‍ക്കാനായി മാത്രം യുകെയില്‍നിന്നു ഗോവയില്‍ പറന്നെത്തിയ സ്‌കാര്‍ലറ്റ് ഈഡന്‍ കീലിങ്ങ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുന്നതായിരുന്നു വിധി.
കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ കോടതിയില്‍ മൂന്നു പബ്ലിക് പ്രോസിക്യൂട്ടര്‍മാരും അഞ്ചു ജഡ്ജിമാരുമാണ് മാറിയത്. കേസിലെ മുഖ്യ സാക്ഷിയും ബ്രിട്ടീഷ് പൗരനുമായ മൈക്കല്‍ മാനിയന്‍ നാഡീസ്തംഭനംമൂലം കോടതിയിലെത്താതിരുന്നതും കേസിന് വിനയായി. ഗോവയിലെ മയക്കുമരുന്ന് അധോലോകത്തിലേക്ക് വിരല്‍ചൂണ്ടുന്നതായിരുന്നു ഷാര്‍ലെറ്റിന്റെ മരണം. കേസ് അട്ടിമറിക്കാനാണ് ഗോവ പൊലീസ് ശ്രമിക്കുന്നുതെന്ന് നേരത്തേതന്നെ ഷാര്‍ലെറ്റിന്റെ അമ്മ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha