ഭാഗ്യം പരീക്ഷിക്കുന്ന പ്രവാസി മലയാളികൾക്ക് ആവേശം പകരുന്ന മാറ്റങ്ങൾ; ഭാഗ്യക്കുറികളിൽ പ്രതീക്ഷ അർപ്പിച്ച് പ്രവാസികൾ

ഗൾഫ് നാടുകളിൽ പ്രവാസികളുടെ ജീവിതം മാറ്റിമറിക്കുന്ന ഒന്നാണ് ഭാഗ്യക്കുറികൾ. ഭാഗ്യം പരീക്ഷിക്കുന്ന പ്രവാസി മലയാളികൾക്ക് ആവേശം പകരുന്ന നിരവധി മാറ്റങ്ങളും പുതിയ അവസരങ്ങളും ധാരാളമുണ്ട് .ഒറ്റ ഇടപാടില്‍, കിഴിവുകളോ തവണകളോ ഇല്ലാതെയാണ് തുക നല്‍കുന്നതെന്ന് യുഎഇ ലോട്ടറി അധികൃതര്‍ സ്ഥിരീകരിച്ചു.നറുക്കെടുപ്പ് സമയം മുതല്‍ നിരവധി ആഴ്ചകള്‍ എടുക്കുന്ന കര്‍ശനമായ പരിശോധനയ്ക്കും പേഔട്ട് പ്രോട്ടോക്കോളിനും ശേഷമാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ലോട്ടറി വിജയം പുറത്തിറക്കുന്നത് . അതിനാൽ തുക കയ്യിലെത്താൻ കുറച്ചു കാത്തിരിക്കേണ്ടിവരാറുണ്ട് .
അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ദി ഗെയിം എല്‍എല്‍സി' എന്ന കമ്പനിയാണ് യുഎഇ ലോട്ടറി നിയന്ത്രിക്കുന്നത്. ജനറല്‍ കൊമേഴ്‌സ്യല്‍ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയുടെ ലൈസന്‍സ് ലഭിച്ച കമ്പനിയാണ് ദി ഗെയിം എല്‍എല്‍സി.
യുഎഇ ലോട്ടറിയുടെ 'ലക്കി ഡേ' നറുക്കെടുപ്പിൽ മൂന്ന് പേർക്ക് 100,000 ദിർഹം വീതം ലഭിച്ചു. 50 ദിർഹത്തിന്റെ ടിക്കറ്റിലൂടെ കൂടുതൽ സമ്മാനങ്ങൾ നേടാൻ അവസരം നൽകുന്ന പുതിയ നിയമങ്ങൾ നിലവിൽ വന്നു. യുഎഇ ലോട്ടറിയുടെ പുതുക്കിയ 'ലക്കി ഡേ' നറുക്കെടുപ്പിന്റെ രണ്ടാമത്തെ ഷോയുടെ ഫലം പുറത്ത്. ഈ ആഴ്ചത്തെ നറുക്കെടുപ്പിൽ മൂന്ന് പേർക്ക് 100,000 ദിർഹം വീതം നേടാൻ സാധിച്ചു. 'ഗ്യാരന്റീഡ് ലക്കി ചാൻസ് ഐഡി' ക്യാഷ് പ്രൈസ് വിഭാഗത്തിലാണ് ഈ സമ്മാനം നേടിയത്.ശനിയാഴ്ച നടന്ന 251213 നമ്പർ നറുക്കെടുപ്പിലാണ് വിജയികളെ തിരഞ്ഞെടുത്തത്.
DE8150622 , CC5326319 , BB2657706 എന്നിവയാണ് ലക്കി ചാൻസ് ഐഡി വഴി 100,000 ദിർഹം നേടിയ മൂന്ന് ഭാഗ്യശാലികളുടെ നമ്പറുകൾ. അടുത്ത ശനിയാഴ്ച ഡിസംബർ 20 ന് മറ്റൊരു പ്രതിവാര 'ലക്കി ഡേ' നറുക്കെടുപ്പ് കൂടെ നടക്കും. യുഎഇയിലെ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ സമ്മാനങ്ങൾ നേടാനുള്ള കൂടുതൽ അവസരങ്ങളാണ് ഇത് വഴി നൽകുന്നത്.
യുഎഇ ലോട്ടറിയിലൂടെ ഓരോ ടിക്കറ്റും നിങ്ങളെ ജീവിതം മാറ്റിമറിക്കുന്ന സാധ്യതകളിലേക്ക് ഒരു ചുവട് അടുപ്പിക്കുന്നതായി 28-ാമത് യുഎഇ ലോട്ടറി നറുക്കെടുപ്പിനിടെ ഷോ അവതാരകൻ ചാഡി ഖലഫ് പറഞ്ഞു. വലിയ സ്വപ്നം കാണുക അടുത്ത വിജയ നിമിഷം നിങ്ങളുടേതായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎഇ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 100 മില്യണ്‍ ദിര്‍ഹം (241 കോടി രൂപ) നികുതി രഹിതമായി തന്നെ വിജയിക്ക് കൈമാറും എന്ന് യുഎഇ ലോട്ടറി അധികൃതര്‍.
ഈ 'ലക്കി ഡേ' നറുക്കെടുപ്പിൽ ആർക്കും തന്നെ ഏറ്റവും വലിയ സമ്മാനങ്ങളായ 30 മില്യൺ ദിർഹം ജാക്ക്‌പോട്ട്, 5 മില്യൺ ദിർഹം രണ്ടാം സമ്മാനം, അല്ലെങ്കിൽ 100,000 ദിർഹം മൂന്നാം സമ്മാനം എന്നിവ നേടാൻ സാധിച്ചില്ല. പ്രവാസികൾക്ക് കൂടുതൽ തവണ വിജയിക്കാനുള്ള അവസരങ്ങൾ നൽകുന്നതിനായാണ് യുഎഇ ലോട്ടറി 'ലക്കി ഡേ' നറുക്കെടുപ്പ് അടുത്തിടെ പുതുക്കിയത്.
യു.എ.ഇ ലോട്ടറിയുടെ ഒന്നാം വാർഷികത്തിൽ ശ്രദ്ധേയമായ മാറ്റം. ഇനി മുതൽ ഓരോ ആഴ്ച്ചയും ഡ്രോകൾ ഉണ്ടാകും / ഗെയിം എൽ.എൽ.സി നടത്തുന്ന യു.എ.ഇ ലോട്ടറിയുടെ ഒന്നാം വാർഷികത്തിലാണ് പ്രഖ്യാപനം.
കൂടാതെ ഡിസംബർ 6 ന് നടന്ന നറുക്കെടുപ്പിലാണ് ഈ പുതിയ നിയമങ്ങളും ആഴ്ചതോറുമുള്ള പുതിയ മാറ്റങ്ങളും അവതരിപ്പിച്ചത്. പുതിയ നിയമങ്ങൾ പ്രകാരം ഒന്നിലധികം ആളുകൾ വിജയിച്ചാൽ ആദ്യത്തെ രണ്ട് 30 മില്യൺ, 5 മില്യൺ എന്നീ മികച്ച സമ്മാനങ്ങളും നൽകും. പഴയ രീതി ആണെങ്കിൽ 100 മില്യൺ ദിർഹം മാത്രമേ ജാക്ക്‌പോട്ട് വിഭജിക്കാൻ സാധിക്കുമായിരുന്നുള്ളൂ.
ഒരു ടിക്കറ്റിന്റെ വില 50 ദിർഹമാണ് വില വരുന്നത്. ഈ ടിക്കറ്റ് വാങ്ങുന്നതിലൂടെ പ്രവാസികൾക്ക് ജാക്ക്‌പോട്ട് നേടാനും അതോടൊപ്പം ലക്കി ചാൻസ് ഐഡി വഴി അധിക റാഫിൾ സമ്മാനങ്ങൾ നേടാനും മികച്ച അവസരം ലഭിക്കുന്നു. ഇതിനോടകം തന്ന്നെ നിരവധി പ്രവാസികൾക്ക് ജാക്പോട്ട് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ ലഭിച്ചു.
50 ദിര്‍ഹം (1149 രൂപ) ആണ് ഒരു ലോട്ടറി ടിക്കറ്റിന്റെ വില. നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ ദിവസങ്ങള്‍ (ഡേയ്‌സ്) വിഭാഗത്തില്‍ നിന്ന് ആറ് അക്കങ്ങളും മാസങ്ങളില്‍ നിന്ന് ഒരെണ്ണവും തെരഞ്ഞെടുക്കണം. നറുക്കെടുപ്പ് ഫലവുമായി എല്ലാ ഏഴ് നമ്പറും ഒത്തുവന്നാല്‍ അവര്‍ക്ക് ഒന്നാം സമ്മാനം ലഭിക്കും. ഡേയ്‌സ് എന്നതിലെ ആറ് അക്കങ്ങള്‍ ഒത്തുവരുന്നവര്‍ക്ക് രണ്ടാം സമ്മാനം ലഭിക്കും.
ഡേയ്‌സ് വിഭാഗത്തില്‍ നിന്ന് അഞ്ച് അക്കവും മാസം വിഭാഗത്തില്‍ നിന്ന് ഒരെണ്ണവും ഒത്തുവന്നാല്‍ അവര്‍ക്ക് മൂന്നാം സമ്മാനം ലഭിക്കും. ഡേയ്‌സ് എന്നതില്‍ നിന്ന് അഞ്ച് അക്കങ്ങളോ ഡേയ്‌സ് എന്നതില്‍ നിന്ന് നാല് അക്കങ്ങളും മാസങ്ങളില്‍ നിന്ന് ഒരു അക്കമോ യോജിക്കുന്നവര്‍ നാലാം സമ്മാനത്തിന് അര്‍ഹരാകും.
നറുക്കെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ആഗോള മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. നറുക്കെടുപ്പ് മുതല്‍ വിജയികളെ തെരഞ്ഞെടുക്കുന്നത് വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും സുതാര്യത പാലിക്കും,' എന്ന് ദി ഗെയിം എല്‍എല്‍സിയുടെ ലോട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























