ശബരിമല സ്വര്‍ണപ്പാളി കേസില്‍ അന്വേഷണ സംഘത്തിനുമുന്നില്‍ മൊഴി നല്‍കാനെത്തി രമേശ് ചെന്നിത്തല

ശബരിമല സ്വര്‍ണപ്പാളിക്കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിനുമുന്നില്‍ മൊഴി നല്‍കാനെത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ നിന്ന് കടത്തിയ സ്വര്‍ണപ്പാളികള്‍ പുരാവസ്തുവായി വിറ്റുവെന്നും 500 കോടിയുടെ മൂല്യം അതിനുണ്ടെന്നും മുന്‍പ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിനെക്കുറിച്ച് അറിവുള്ളയാള്‍ തന്നോട് പറഞ്ഞതാണ് ഈ വിവരങ്ങളെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്. ഇക്കാര്യത്തിലാണ് അന്വേഷണ സംഘത്തിനുമുന്നില്‍ മൊഴി നല്‍കുന്നത്.
ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ അന്താരാഷ്ട്ര പുരാവസ്തുമാഫിയ ആണെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. തിരുവനന്തപുരം ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വച്ചാണ് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുന്നത്. നേരത്തെ മൊഴി നല്‍കാനെത്തുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചിരുന്നുവെങ്കിലും അന്വേഷണസംഘത്തിന്റെ അസൗകര്യം മൂലം അത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha
























