അധികം നമ്മളെ ചൂഷണം ചെയ്യാതെ നല്ലൊരു മാറ്റം വരണം; അതേത് വഴിയെങ്കിലും ഏത് പാര്‍ട്ടി വഴിയെങ്കിലും ഉണ്ടായാല്‍ മതിയായിരുന്നു; ബിജെപി വിജയത്തില്‍ പ്രതികരിച്ച് ഗോകുല്‍ സുരേഷ്

തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ്. ഇത്രയും നാളിനിടയ്ക്ക് നാട്ടില്‍ പ്രതീക്ഷിച്ച വികസനങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്ന വിധത്തിലുള്ള വികസനങ്ങള്‍ ഏത് പാര്‍ട്ടിയിലൂടെയാണെങ്കിലും സംഭവിച്ചാല്‍ മതിയെന്നും ഗോകുല്‍ സുരേഷ് പറഞ്ഞു.
'പൊളിറ്റിക്‌സിനെപ്പറ്റി വലിയ ധാരണയില്ലാത്ത ആളാണ് ഞാന്‍. നല്ല രീതിയില്‍ നാട് വികസിച്ചാല്‍ മതിയായിരുന്നു. എനിക്ക് തന്നെ ഇപ്പോള്‍ 32 വയസായി. ജനിച്ച കാലം തൊട്ട് ഇതുവരെയും നമ്മള്‍ പ്രതീക്ഷിച്ച ഡെവലപ്‌മെന്റ്‌സ് ഉണ്ടായിട്ടില്ല. ചിലതൊക്കെ സംഭവിച്ചിട്ടുണ്ട്. ഈ കാലത്ത് എക്‌സ്‌പെക്ട് ചെയ്യുന്ന കാര്യങ്ങള്‍ സംഭവിച്ചിട്ടില്ല. അതൊക്കെ സംഭവിക്കാന്‍ നമ്മള്‍ ആഗ്രഹിക്കുന്നു. അതേത് വഴിയെങ്കിലും ഏത് പാര്‍ട്ടി വഴിയെങ്കിലും ഉണ്ടായാല്‍ മതിയായിരുന്നു. അധികം നമ്മളെ ചൂഷണം ചെയ്യാതെ നല്ലൊരു മാറ്റം വരണം' ഗോകുല്‍ സുരേഷ് പറഞ്ഞു.
https://www.facebook.com/Malayalivartha
























