താരപോരാട്ടത്തിന് തുടക്കം, ഇന്ത്യയിലെ ആദ്യ സെലബ്രിറ്റി ബാഡ്മിന്റണ്‍ ലീഗ് മമ്മൂട്ടി ഉദ്ഘാടനം ചെയ്തു

ഇന്ത്യയിലെ ആദ്യ സെലബ്രിറ്റി ബാഡ്മിന്റണ്‍ ലീഗ് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍
മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. മത്സരങ്ങള്‍ കൊച്ചി റീജനല്‍ സ്‌പോര്‍ട്‌സ് സെന്ററിലാണ് ഒരുക്കിയിരിക്കുന്നത്. ദക്ഷിണേന്ത്യന്‍ താരങ്ങളാണ് ലീഗില്‍ ഏറ്റുമുട്ടുന്നത്. മലയാളത്തിന് വേണ്ടി അമ്മ കേരള റോയല്‍സ് ടീമാണ് കോര്‍ട്ടിലിറങ്ങുന്നത്.
ജയറാമാണ് അമ്മ കേരള റോയല്‍സിന്റെ ക്യാപ്റ്റന്‍. നരേനാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ഇവരെ കൂടാതെ കുഞ്ചാക്കോ ബോബന്‍, അര്‍ജുന്‍ നന്ദകുമാര്‍, രാജീവ് പിള്ള, അര്‍ജുന്‍ നന്ദകുമാര്‍, സൈജു കുറുപ്പ്, രഞ്ജിനി ഹരിദാസ്, പാര്‍വ്വതി നമ്പ്യാര്‍, റോസിന്‍ ജോളി, റോണി ഡേവിഡ് എന്നിവരും ടീമിലുണ്ട്.
പുരുഷ ഡബിള്‍സ്, വനിതാ ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് മത്സരങ്ങളാണ് ലീഗ് ഘട്ടത്തില്‍ നടക്കുന്നത്. റോണികുഞ്ചാക്കോബോബന്‍, രാജീവ് പിള്ളഅര്‍ജുന്‍ നന്ദകുമാര്‍, നരേന്‍സൈജു കുറുപ്പ് എന്നീ ടീമുകളാണ് പുരുഷ ഡബിള്‍സില്‍ മത്സരിക്കുക. കേരളത്തിനു പുറമേ ചെന്നൈ റോക്കഴ്‌സ്, ടോളിവുഡ് ടസ്‌ക്കേഴ്‌സ്, കര്‍ണ്ണാടക ആല്‍പ്‌സ്, എന്നിവരും ലീഗില്‍ മത്സരത്തിനുണ്ട്.
https://www.facebook.com/Malayalivartha