Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

മകനെ മന്ത്രിയാക്കാന്‍ എല്ലാ അടവും പയറ്റിയ അച്ഛനെ ഒടുവില്‍ മകന്‍ തള്ളിപ്പറയുന്നു ; പുത്രസ്‌നേഹത്താല്‍ അന്ധനായിത്തീര്‍ന്ന വെള്ളാപ്പള്ളിയും ഒടുവില്‍ ഒറ്റപ്പെടുന്നു

24 SEPTEMBER 2016 05:08 PM IST
മലയാളി വാര്‍ത്ത

തട്ടലും മുട്ടലും രൂക്ഷം കുടം പിളരുമോ. മഹാഭാരത കാലം തൊട്ടു തന്നെ നിരവധി പുത്ര സ്‌നേഹ കഥകള്‍ നാം കേട്ടിട്ടുണ്ട്. മകനായി കവചകുണ്ഡലങ്ങള്‍ ഇരന്ന പിതാവും ഉണ്ട്. അതുപോലെ ലീഡറും പുത്രനും ഒരുപാട് നടന്ന് അവസാനം തമ്മില്‍ത്തെറ്റുന്നതും കേരളം കണ്ടു. അതില്‍ അടുത്തതായി മാറിയിരിക്കുകയാണ് വെള്ളാപ്പള്ളിയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും തമ്മിലുള്ള ബന്ധം. മകന്‍ കേന്ദ്രമന്ത്രിയാകുന്നത് സ്വപ്‌നം കണ്ടാണ് ഈ പിതാവ് ഇതെല്ലാം കാട്ടിക്കൂട്ടിയത് അവസാനം അച്ഛനെ മകന്‍ പാതി വഴിയില്‍ ഉപേക്കുന്നതായാണ് ഇപ്പോള്‍ വാര്‍ത്ത വരുന്നത്
ബിജെപി ബന്ധത്തെ ചൊല്ലി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വൈസ് പ്രസിഡന്റും മകനുമായ തുഷാര്‍ വെള്ളാപ്പള്ളിയും ഏറ്റുമുട്ടലില്‍. ബിജെപി ബന്ധം ബിഡിജെഎസിന് നഷ്ടക്കച്ചവടമെന്ന വെള്ളാപ്പള്ളിയുടെ നിലപാട് തുഷാര്‍ തള്ളി. ഒക്ടോബര്‍ 28ന് എസ്എന്‍ഡിപിയുടെ വാര്‍ഷിക പൊതുയോഗം ചേരാന്‍ ചേര്‍ത്തലയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചു
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായിയെ കണ്ടിറങ്ങിയ ശേഷം, ബിജെപി ദേശീയ അധ്യക്ഷനെ കാണില്ലെന്ന് പ്രഖ്യാപിച്ച് വെള്ളാപ്പള്ളി തുടക്കമിട്ട ബിജെപി ബാന്ധവ ചര്‍ച്ച എസ് എന്‍ ഡി പിയില്‍ തുഷാറും വെള്ളാപ്പള്ളിയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ എത്തിനില്‍ക്കുകയാണ്. അണികള്‍ അസംതൃപ്തരാണെന്നും വേറെ വഴി നോക്കേണ്ടി വരുമെന്നും കഴിഞ്ഞദിവസം പറഞ്ഞ വെള്ളാപ്പള്ളി ഒരു പടികൂടി കയറി ബിജെപി ബന്ധം ബിഡിജെഎസ്സിന് നഷ്ടകച്ചവടമാണെന്ന് പ്രഖ്യാപിച്ചു. തെരെഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയത് ബിജെപിയുടെ മാത്രം വോട്ടല്ല. മുന്നണിയിലെ ഘടകകക്ഷികളുടെ ആവശ്യങ്ങള്‍ കേന്ദ്രത്തില്‍ പറയേണ്ട സംസ്ഥാന ബിജെപി നേതൃത്വം ദുര്‍ബലമാണെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു.
മിനിറ്റികള്‍ക്കുള്ളില്‍ വെള്ളാപ്പള്ളിയെ എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് കൂടിയായ മകന്‍ തുഷാര്‍ തിരുത്തി. അതേസമയം ബിജെപിയുമായുള്ള ബന്ധം നഷ്ടടക്കച്ചവടമല്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.നഷ്ടക്കച്ചവടമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണ്. ബിഡിജെഎസില്‍ ഇത്തരമൊരു ചര്‍ച്ച നടക്കുന്നില്ലെന്നും സാങ്കേതികപ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും തുഷാര്‍ പറഞ്ഞു.
ബിഡിജെഎസ് നേതാക്കള്‍ കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട സ്ഥാനങ്ങളുടെ ലിസ്റ്റ് ബിജെപി നേതൃത്വത്തിനു നല്കിയിട്ട് നാളേറെയായി. പക്ഷേ, പദവികള്‍ ഒന്നും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ബിഡിജഎസിനുള്ളില്‍ തന്നെ ഭിന്നാഭിപ്രായങ്ങളുമുണ്ട്. ഇതിന്റെ പ്രതിഫലനം കൂടിയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
സാമൂഹിക നീതി നിഷേധത്തിന്റെ പേരില്‍ തുടങ്ങി ബിജെപി ബന്ധം, ബിഡിജെഎസ്സിലും എസ്എന്‍ഡിപിയിലും ഒരുപോലെ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. നിര്‍ണ്ണായക എസ്എന്‍ഡിപി നേതൃയോഗങ്ങളില്‍ വെള്ളാപ്പള്ളിയും തുഷാറും നിലപാടില്‍ ഉറച്ച് നില്‍ക്കുമോ എന്നു കണ്ടറിയണം. വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ അടവുനയമായി ഇപ്പോഴത്തെ ചര്‍ച്ചകളെ വ്യാഖ്യാനിക്കുന്നവരും എസ്എന്‍ഡിപിയിലുണ്ട്. അതിനിടെ മികച്ച മുഖ്യന്‍ എന്ന് പിണറായിയെ ദിവസം രണ്ടുനേരം പുകഴ്ത്തുന്ന വെള്ളാപ്പള്ളി കാര്യങ്ങള്‍ കൈവിടുന്ന അവസ്ഥ നന്നായി മനസ്സിലാക്കിയിട്ടുണ്ട്. കാരണം വ്യക്തമായ തെളിവുകളാണ് അദ്ദേഹത്തിനെതിരെ ഉള്ളത്. വെള്ളാപ്പള്ളി അവസരത്തിനൊത്ത് പിണറായിക്കൊപ്പം ചേരുന്നത് ബിജെപി നേതൃത്വവും കാര്യമായിത്തന്നെ നിരീക്ഷിക്കുന്നുണ്ട്. ഫലത്തില്‍ മകനെ നേതാവാക്കാന്‍ നോക്കി അച്ഛന്‍ പെരുവഴിയില്‍ എന്നതാണ് അവസ്ഥ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (1 hour ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (1 hour ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (2 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (2 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (3 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (3 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (3 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (4 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (5 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (5 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (5 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (5 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (5 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (6 hours ago)

Malayali Vartha Recommends