Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

മലയാളത്തില്‍ പ്രസംഗിച്ച് മോഡി തുടങ്ങി: പാകിസ്താന്‍ അശാന്തിയുടെ രാഷ്ട്രീയം വിതയ്ക്കുന്നു; ഉറി ആക്രമണത്തിന് മറുപടി നല്‍കും: നരേന്ദ്ര മോഡി

24 SEPTEMBER 2016 08:52 PM IST
മലയാളി വാര്‍ത്ത

മോദി പ്രഭാവത്തില്‍ കോഴിക്കോട്. ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗത്തോട് അനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഈ ഭൂഖണ്ഡം വികസനത്തിലേക്ക് നീങ്ങുമ്പോള്‍ ഹിംസയുടെയും അശാന്തിയുടെയുംരാഷ്ട്രീയം വിതയ്ക്കാനാണ് ചിലരുടെ ശ്രമമെന്ന് മോഡി പറഞ്ഞു. ഏഷ്യയില്‍ എവിടെ ഭീകരവാദമുണ്ടോ അതിനെല്ലാം കാരണം ഈ രാജ്യമാണ്. പാകിസ്താന്റെ പേരെടുത്ത് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
അഫ്ഗാനിസ്ഥാനോ ബംാദേശോ ഏത് രാജ്യമാകട്ടെ അവിടെ തീവ്രവാദ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഈ രാജ്യത്തിന്റെ പേര് ചര്‍ച്ചയാകുന്നു. ഒന്നുകില്‍ ഈ രാജ്യത്ത് നിന്ന് പോകുന്നവര്‍ തീവ്രവാദത്തില്‍ ഏര്‍പ്പെടുന്നു. അല്ലെങ്കില്‍ ബിന്‍ ലാദനെപ്പോലെ തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ ഈ രാജ്യത്ത് അഭയം തേടുന്നു. എല്ലാ ഏഷ്യന്‍ രാജ്യങ്ങളും പാകിസ്താനെ കുറ്റവാളിയായി കാണുന്നുവെന്നും മോഡി കൂട്ടിച്ചേര്‍ത്തു. 
ഭീകരവാദം മനുഷ്യത്വത്തിന്റെ ശത്രുവാണ് ഭീകരവാദത്തിന് മുന്നില്‍ മുട്ടുമടക്കില്ല. ഉറി ആക്രമണത്തിന് തക്ക മറുപടി നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉറി ആക്രമണത്തെ ഇന്ത്യ മറക്കില്ല. കഴിഞ്ഞ മാസങ്ങളില്‍ ഉണ്ടായ പതിനേഴോളം ആക്രമണങ്ങളെ പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ സൈന്യത്തിന് സാധിച്ചുവെന്നും മോഡി പറഞ്ഞു. കേരളത്തിലെ നേഴ്‌സുമാര്‍ ഭീകരരുടെ പിടിയിലായ സംഭവങ്ങള്‍ അടക്കം പരാമര്‍ശിച്ചു കൊണ്ടാണ് മോഡി തീവ്രവാദത്തിനെതിരെ ആഞ്ഞടിച്ചത്. നേഴ്‌സുമാരുടെ പ്രശ്‌നത്തില്‍ കേന്ദ്രം നടത്തിയ നയതന്ത്ര ഇടപെടലും മോഡി ഓര്‍മ്മിപ്പിച്ചു.
കശ്മീരിന്റെ പേരില്‍ പാകിസ്താന്‍ തെറ്റിദ്ധാരണ പരത്തുകയാണ്. പാകിസ്താന്‍ ഭീകരവാദം കയറ്റുമതി ചെയ്യുകയാണ്. ലോകരാജ്യങ്ങള്‍ക്കിടയില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുമെന്നും മോഡി പറഞ്ഞു. സ്വന്തം ജനതയെ സംരക്ഷിക്കാന്‍ കഴിയാത്തവരാണ് പാകിസ്താന്‍. ഉറി ആക്രമണത്തിന് സഹായിച്ചത് പാകിസ്താനാണെന്നും മോഡി പറഞ്ഞു. ഉറി ആക്രമണത്തിന് ശേഷം മോഡിയുടെ ആദ്യ പ്രതികരണമായിരുന്നു ഇത്. 
മലയാളത്തിലാണ് മോഡി പ്രസംഗിച്ച് തുടങ്ങിയത്. കേരളത്തിലും മാറ്റമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും വികസനപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. കേരളത്തിലും മാറ്റമുണ്ടാകാന്‍ പോകുന്നു. മാറ്റത്തിന് ബി.ജെ.പി നിമിത്തമാകും. രാജ്യത്തെ മികച്ച സംസ്ഥാനമായി കേരളത്തെ മാറ്റും. ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ദരിദ്രരുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എല്ലാവര്‍ക്കും എല്ലാവര്‍ക്കും വികസനം എന്നതാണ് ലക്ഷ്യം. 
വൈകുന്നേരം 4.40നാണ് മോഡി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. 4.55ന് ഹെലികോപ്റ്ററില്‍ വിക്രം മൈാതാനിയിലേക്ക് പോയ പ്രധാനമന്ത്രി അഞ്ചരയോടെ സമ്മേളന വേദിയില്‍ എത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (1 hour ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (1 hour ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (2 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (2 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (3 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (3 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (3 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (4 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (5 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (5 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (5 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (5 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (5 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (6 hours ago)

Malayali Vartha Recommends