Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ്‌ചെയ്യാന്‍ സ്പീക്കറോട് അനുമതി തേടി കോടതി, വെട്ടിലായി സിപിഎം

26 SEPTEMBER 2016 09:04 AM IST
മലയാളി വാര്‍ത്ത

മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടു സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനു തിരുവനന്തപുരം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കത്ത് അയച്ചു. വിവിധ കേസുകളില്‍ പ്രതിയായ മന്ത്രി കോടതിയില്‍ ഹാജരാകാന്‍ വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ നടപടി. അസാധാരണമായ നടപടിയായതിനാല്‍ സ്പീക്കറുടെ ഓഫിസില്‍ നിന്നു നിയമവിദഗ്ധരുടെ ഉപദേശം തേടി. രണ്ടാഴ്ച മുന്‍പാണു കോടതിയില്‍ നിന്നു സ്പീക്കര്‍ക്ക് കത്തു ലഭിച്ചത്. 
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒട്ടേറെ സമരപരിപാടികളില്‍ പങ്കെടുത്ത കടകംപള്ളിക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. 
അദ്ദേഹത്തോടു ഹാജരാകാന്‍ പലതവണ കോടതി ആവശ്യപ്പെട്ടിരുന്നു. കടകംപള്ളി മന്ത്രിയായശേഷവും കോടതി നോട്ടിസ് അയച്ചിരുന്നു. എന്നാല്‍ മന്ത്രി കോടതിയില്‍ ഹാജരായില്ല. ഇതു കണക്കിലെടുത്താണ് അറസ്റ്റ് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ടു കോടതി സ്പീക്കര്‍ക്കു കത്ത് അയച്ചത്. അത്യപൂര്‍വ്വ നടപടിയാണ് ഇത്. അതുകൊണ്ട് തന്നെ കരുതലോടെയാണ് സ്പീക്കര്‍ നീങ്ങുന്നത്. എന്നാല്‍ നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ മാത്രമേ അനുമതി ആവശ്യമുള്ളൂവെന്നാണ് സ്പീക്കറുടെ ഓഫിസിനു പ്രാഥമിക നിയമോപദേശം ലഭിച്ചിരിക്കുന്നതെന്നാണ് സൂചന. പക്ഷേ ഇത് കോടതിയെ അറിയിക്കാനും കഴിയില്ല. ഇതാണ് വെട്ടിലാക്കുന്നത്. ഇങ്ങനെ ഒരു മറുപടി കൊടുത്താല്‍ കടകംപള്ളിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടേക്കും. ഇത് ഇടത് മന്ത്രിസഭയുടെ പ്രതിച്ഛായയേയും ബാധിക്കും.
അതാണ് സ്പീക്കറെ വലയ്ക്കുന്നത്. ക്രിമിനല്‍ കേസില്‍ നിയമസഭാംഗത്തെ അറസ്റ്റ് ചെയ്യുന്നതിനു തടസ്സമില്ല. നിയമസഭാ സമ്മേളനം നടക്കുന്ന സമയത്താണെങ്കില്‍ ചീഫ് സെക്രട്ടറി വഴി അക്കാര്യം സ്പീക്കറെ അറിയിക്കണം. പ്രധാനകവാടത്തിനു പുറത്തു 16 മീറ്റര്‍ അകലെ നിന്നു നിയമസഭാ മന്ദിരത്തിന്റെ പിന്‍ഭാഗംവരെയുള്ള ഒരിടത്തുനിന്നും അറസ്റ്റ് പാടില്ല. പ്രധാനകവാടത്തിന്റെ വലതുഭാഗത്തെ വികാസ് ഭവന്‍ കവാടത്തില്‍ നിന്ന് ആറുമീറ്റര്‍ മുന്നോട്ടുള്ള ഭാഗത്തും അറസ്റ്റ് അനുവദിക്കില്ലെന്നാണു നിയമസഭാ ചട്ടം. എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് അറസ്റ്റ് പാടില്ലെന്നും ചട്ടത്തില്‍ പറയുന്നു. സിവില്‍ കേസ് ആണെങ്കില്‍ സഭാ സമ്മേളനം നടക്കുന്ന സമയത്തും സമ്മേളനം തീര്‍ന്നു 40 ദിവസത്തിനുള്ളിലും അറസ്റ്റ് പാടില്ല.
ക്രിമിനല്‍ കേസില്‍ ഒരു നിയമസഭാംഗത്തെ അറസ്റ്റ് ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്താല്‍ അക്കാര്യം കോടതി രേഖാമൂലം സ്പീക്കറെ അറിയിക്കണമെന്നാണു നിയമസഭാചട്ടം 161 അനുശാസിക്കുന്നത്. സമ്മേളനം നടക്കുന്ന സമയത്താണെങ്കിലും അല്ലെങ്കിലും ഇതു ബാധകമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (2 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (2 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (3 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (3 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (4 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (4 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (4 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (4 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (5 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (6 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (6 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (6 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (6 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (6 hours ago)

Malayali Vartha Recommends