അവസാനം വരെ എതിര്‍ത്തു ഒടുവില്‍ മലക്കം മറിഞ്ഞു; കസേര തെറിക്കുമെന്ന് പറഞ്ഞപ്പോള്‍ വഴങ്ങിയ സുധീരന്‍

കെ പി സിസി പ്രസിഡന്റ് സ്ഥാനത്ത് തുടരണമെങ്കില്‍ കെ ബാബുവിനെ അനുകൂലിക്കണമെന്ന ഹൈക്കമാന്റിന്റെ പിടിവാശി കാരണമാണ് ഒടുവില്‍ വിഎം സുധീരന്‍ കെ ബാബുവിനെ പിന്തുണച്ച് രംഗത്തു വരാനുള്ള കാരണം. കെപിസിസി അധ്യക്ഷനാകാന്‍ ഉമ്മന്‍ചാണ്ടി തയ്യാറെടുക്കുന്നതിനിടെയാണ് സുധീരന്‍ ബാബുവിനു വേണ്ടി രംഗത്തെത്തിയത്. എം ഐ ഗ്രൂപ്പുകള്‍ ഒന്നടങ്കം സുധീരനെതിരാണ്. എങ്ങനെയെങ്കിലും കെ പിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും സുധീരനെ പുറത്താക്കുകയാണ് എഐ ഗ്രൂപ്പുകളുടെ ലക്ഷ്യം.
താന്‍ പ്രതിസന്ധിയിലാണെന്ന കാര്യം ആരെക്കാളുമധികം സുധീരനറിയാം. കെ പി സിസി അധ്യക്ഷ സ്ഥാനം ഉമ്മന്‍ചാണ്ടിക്ക് നല്‍കണമെന്ന എ ഗ്രൂപ്പിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കു മുമ്പില്‍ ഹൈക്കമാന്റിന് വഴങ്ങാതിരിക്കാനാവില്ല. പ്രത്യേകിച്ച് ക്രൈസ്തവ സഭാധ്യക്ഷന്‍മാരെ ബിജെപി ഒപ്പം കൂട്ടാന്‍ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്ന പശ്ചാത്തലത്തില്‍. എല്ലാ കാലത്തും കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പം നിന്നിട്ടുള്ളത് ക്രൈസ്തവ മുസ്ലീം ഭൂരിപക്ഷമാണ്. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ തലപ്പത്ത് ഹൈന്ദവര്‍ക്കാണ് ഭൂരിപക്ഷമുള്ളത്. ഹൈന്ദവരാകട്ടെ ബിജെപിയെ അനുകൂലിക്കുന്നവരുമാണ്.
രമേശ്ല ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നും നീക്കുന്നത് എളുപ്പമാണ്. അദ്ദേഹത്തിന് എന്‍എസ്എസിന്റെ പിന്തുണയുണ്ട്. സുധീരനാകട്ടെ ഒരു മതസംഘടനയുടെയും പിന്തുണയില്ല. മാത്രവുമല്ല സുധീരന്‍ അദ്ദേഹത്തിന്റെ സമുദായത്തില്‍ നിന്നും ഏറെ അകലെയുമാണ്. സുധീരന്‍ കാരണമാണ് എസ്എന്‍ഡിപി ,എന്‍ഡിഎയുമായി അടുത്തതെന്ന സംശയവും ഹൈക്കമാന്റിനുണ്ട്. അപ്പോള്‍ ചോദിക്കാനും പറയാനും ആളില്ലാതെ സുധീരനെ ഒഴിവാക്കുകയാണ് ഹൈക്കമാന്റിന് ഏറെ എളുപ്പം.
ഇക്കാര്യങ്ങളൊക്കെ ആരെക്കാളധികം അറിയാവുന്നത് സുധീരനു തന്നെയാണ്. അതു കൊണ്ടു കൂടിയാണ് കെ ബാബുവിനെ അനുകൂലിച്ച് അദ്ദേഹം രംഗത്തെത്തിയത്. കെ ബാബുവിനെ സുധീരന്‍ പിന്തുണച്ചത് എഐ ഗ്രൂപ്പുകള്‍ക്ക് വലിയ പ്രഹരമായി മാറി. പിന്തുണക്കുമ്പോഴും സൂക്ഷ്മമായ പ്രതികരണമാണ് സുധീരന്‍ നടത്തിയത്. ബാബുവിനെതിരെ വിജിലന്‍സിന് തെളിവൊന്നും ലഭിച്ചില്ലെന്ന് പറഞ്ഞ സുധീരന്‍ അഴിമതിക്കാര്‍ക്കെതിരെ വിട്ടു വീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും പറഞ്ഞു. അതിനര്‍ത്ഥം ബാബുവിനെതിരെ മതിയായ തെളിവുകള്‍ കോടതിയിലെത്തിക്കാന്‍ സര്‍ക്കാരിനു കഴിയുകയാണെങ്കില്‍ കൊള്ളാം. അങ്ങനെയാണെങ്കില്‍ സുധീരന്‍ ബാബുവിനെതിരെ രംഗത്തെത്തുമെന്ന് ചുരുക്കം. ഫലത്തില്‍ അച്യുതാനന്ദന്റെ അതേ അവസ്ഥയിലെത്തി ചേര്‍ന്നിരിക്കുകയാണ് സുധീരനും.
https://www.facebook.com/Malayalivartha
























