നിയമസഭ പാര്‍ട്ടി ഓഫീസല്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്ന് രമേശ് ചെന്നിത്തല

നിയമസഭ പാര്‍ട്ടി ഓഫീസല്ലെന്നും തെരുവിലെ ഭാഷ മുഖ്യമന്ത്രി നിയമസഭയില്‍ ഉപയോഗിക്കരുതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വാശ്രയ പ്രശ്‌നത്തില്‍ പ്രതിപക്ഷ സംഘടനകള്‍ നടത്തിയ സമരത്തെ മുഖ്യമന്ത്രി പരിഹസിച്ചതിനെയാണ് രമേശ് ചെന്നിത്തല വിമര്‍ശിച്ചത്.
നിരവധി മഹാന്‍മാര്‍ ഇരുന്ന കസേരയിലാണ് മുഖ്യമന്ത്രി ഇപ്പോള്‍ ഇരിക്കുന്നത്. നിയമസഭക്ക് ഒരു അന്തസുണ്ട്, അത് മനസിലാക്കണം. മുഖ്യമന്ത്രിയുടെ പരാമര്‍ശം പിന്‍വലിക്കണമെന്നും സഭാരേഖകളില്‍നിന്ന് നീക്കം ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഗാലറികളിലെ ചാനലുകളെയും ക്യാമറകളെയും വാടകക്കെടുത്താണ് പ്രതിപക്ഷം സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിയത്. ക്യാമറകള്‍ പോയപ്പോള്‍ പ്ലക്കാര്‍ഡും പോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. സ്വാശ്രയ കരാറില്‍നിന്നും പിന്നോട്ട് പോകില്ലെന്നും ഈ ഘട്ടത്തില്‍ മാറ്റം സാധ്യമല്ലെന്നുമാണ് മുഖ്യമന്ത്രി സഭയില്‍ പരാമര്‍ശിച്ചത്.
https://www.facebook.com/Malayalivartha