ലെഫ്റ്റ് റെറ്റ് അല്ല ചായുന്നത് കേന്ദ്രത്തിലേക്ക്: ഏഷ്യാനെറ്റ് കാവി പുതയ്ക്കുന്നു: ;ചന്ദ്രശേഖര്‍ മന്ത്രിയാകും

ഒരു പക്ഷവും പിടിക്കിന്നില്ലെന്ന പരസ്യവാചകമുള്ള ഏഷ്യാനെറ്റ് കാവി അണിയുന്നു. പ്രമുഖ ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റ് ബിജെപിയാവുന്നു. ഏഷ്യാനെറ്റിലെ ഉന്നതരുടെ യോഗത്തിലാണ് ബിജെപി അനുകൂല നിലപാട് സ്വീകരിക്കാന്‍ തീരുമാനമുണ്ടായത്. മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനായിരുന്ന പി ഗോവിന്ദപിള്ളയുടെ മകനും വിപ്ലവകാരി വി ശിവന്‍കുട്ടിയുടെ മച്ചമ്പിയുമായ എം ജി രാധാകൃഷ്ണനാണ് ഏഷ്യാനെറ്റിന്റെ എഡിറ്റര്‍. അദ്ദേഹവും ബിജെപിയിലേയ്ക്ക് ചുവടുമാറ്റും( ജോലി വേണമെന്നുണ്ടെങ്കില്‍)
ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് സമാപിച്ച ബിജെപി ദേശീയ കൗണ്‍സിലിലാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ സേവനം കേരളത്തില്‍ പരമാവധി ഉപയോഗിക്കാന്‍ തീരുമാനമുണ്ടായത്. ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖറെ എന്‍ഡിഎയുടെ നേതൃനിരയിലേയ്ക്ക് കൊണ്ടു വരുന്നത് ഇതിനുവേണ്ടിയാണ്. കുമ്മനത്തെ നോക്കു കുത്തിയാക്കിയാണ് രാജീവ് സമ്മേളനം നിയന്ത്രിച്ചത്.
കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനുമെതിരെ വാര്‍ത്തകള്‍ നല്‍കി ബിജെപിയെ വളര്‍ത്താനാണ് ഏഷ്യാനെറ്റിന്റെ തീരുമാനം. രാജീവ് ചന്ദ്രശേഖറിന്റെ നിലപാടില്‍ വിരോധമുള്ള വിനു വി ജോണിനെ പോലുള്ള മാധ്യമ പ്രവര്‍ത്തകര്‍ ഏഷ്യാനെറ്റ് വിടുമോ എന്നാണ് കണ്ടറിയേണ്ടത്. കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ എം പിയാണ് രാജീവ് ചന്ദ്രശേഖര്‍. ചന്ദ്രശേഖറിനെ എന്‍ഡിഎ കേരളഘടകം വൈസ് ചെയര്‍മാനാക്കിയതില്‍ സി കെ ജാനു ഉള്‍പ്പെടെയുള്ള ഘടകകക്ഷി നേതാക്കള്‍ വിയോജിപ്പ് അറിയിച്ചിരുന്നു,
ഏഷ്യാനെറ്റ് ഒറ്റപ്പാലം ലേഖകന്‍ ശ്യാം, ആര്‍എസ്എസ് പ്രവര്‍ത്തകരാല്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പ്രസ്തുത വാര്‍ത്ത സംപ്രേഷണം ചെയ്യേണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ നിര്‍ദ്ദേശിച്ചിരുന്നു. സിന്ധു സൂര്യകുമാര്‍ അവതരിപ്പിക്കുന്ന കവര്‍ സ്റ്റോറി നിര്‍ത്തിയതും ചന്ദ്രശേഖറിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു. സിന്ധുവിന് ആര്‍എസ്എസ് ഭീഷണിയുണ്ടായിരുന്നു. നരേന്ദ്രമോഡിയെ ശിവഗിരിയില്‍ കൊണ്ടു വന്നത് ചന്ദ്രശേഖറാണ്. ആര്‍എസ്എസ് വിരുദ്ധ മനോഭാവം പുലര്‍ത്തുന്ന ഏഷ്യാനെറ്റ് ലേഖകര്‍ക്കെല്ലാം സ്ഥാപനം വിട്ടു പോകാമെന്ന മുന്നറിയിപ്പും ചന്ദ്രശേഖര്‍ നല്‍കിയിട്ടുണ്ട്.കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തില്‍ മന്ത്രിയാകാനും രാജീവ് ചന്ദ്രശേഖര്‍ ശ്രമിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























