ഹര്‍ത്താല്‍ പൊടിപൊടിക്കുന്നു... കോഴയില്‍ മുങ്ങിത്തപ്പിയ കോണ്‍ഗ്രസിന് പുന:ജന്മം കിട്ടിയ സ്വാശ്രയ ദൈവത്തെ പരമാവധി പ്രയോജനപ്പെടുത്താന്‍ നേതാക്കള്‍; നല്ല തുടക്കം കിട്ടിയിട്ടും ആദ്യ അടിയേറ്റ് വീണ് സര്‍ക്കാര്‍

കോഴയിലും വിജിലന്‍സ് അന്വേഷണത്തിലും മുങ്ങിത്തപ്പിയ കോണ്‍ഗ്രസിനും യുഡിഎഫിനും പുന:ജന്മം കിട്ടിയ സ്വാശ്രയ ദൈവത്തെ പരമാവധി പ്രയോജനപ്പെടുത്താന്‍ നേതാക്കള്‍. അതേസയം നല്ല തുടക്കം കിട്ടിയിട്ടും ആദ്യ അടിയേറ്റ് വീണ ആഘാതത്തിലാണ് സര്‍ക്കാര്‍.
അതേസമയം തിരുവനന്തപുരം ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടയുന്നു. ഡിപ്പോയില്‍നിന്നു സര്‍വീസ് പുറപ്പെടുന്ന ബസുകളാണു സമരക്കാര്‍ തടയുന്നത്. കാട്ടാക്കട കിള്ളിയിലും സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലേറുണ്ടായി. ആദ്യ മണിക്കൂറുകളില്‍ ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചിട്ടില്ല.
നഗരപ്രദേശങ്ങളില്‍ കെഎസ്ആര്‍ടിസി അടക്കമുള്ള ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചു നടന്ന സമരത്തിനു നേര്‍ക്കുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
അതേസമയം, സ്വാശ്രയസമരത്തിന്റെ രണ്ടാംഘട്ടത്തിന് ഇന്നു പ്രതിപക്ഷം തുടക്കം കുറിക്കും. യൂത്ത് കോണ്‍ഗ്രസ് ആരംഭിച്ച സമരം യുഡിഎഫ് ഏറ്റെടുത്തതിനെ തുടര്‍ന്നു സമരവേദി നിയമസഭാ മന്ദിരമായി മാറും. എംഎല്‍എമാര്‍ നിരാഹാരസമരം തുടങ്ങണമെന്നാണു പൊതുവെ യുഡിഎഫിലുള്ള തീരുമാനം. ഏതൊക്കെ എംഎല്‍എമാര്‍ സമരം ചെയ്യണം, സമരവേദി നിയമസഭയ്ക്ക് അകത്തായിരിക്കണോ പുറത്തായിരിക്കണോ തുടങ്ങിയ തീരുമാനങ്ങള്‍ ഇന്നു കൈക്കൊള്ളും.
https://www.facebook.com/Malayalivartha