പൊതുസ്ഥലങ്ങളില്‍ കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി പോകുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്

മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ സര്‍ക്കുലര്‍ ഇറങ്ങി. പൊതുസ്ഥലങ്ങളില്‍ കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി പോകുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന സര്‍ക്കുലര്‍ ആണ് പുറത്തുവന്നിരിക്കുന്നത്. അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ പറഞ്ഞു.
പൊതുവായ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് അതിനുള്ളില്‍ കുട്ടികളെ ഇരുത്തി വാഹനം ലോക്ക് ചെയ്ത് പോവുകയും അപകടമുണ്ടാവുകയും ചെയ്യുന്നത് പതിവായതോടെയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ ഇത്തരമൊരു സര്‍ക്കുലര്‍.
ഇതിന് സമാന്തരമായ രണ്ട് അപകടങ്ങള്‍ എറണാകുളത്തും, തൃശ്ശൂരും നടന്നിരുന്നു. വാഹനത്തിന്റെ എഞ്ചീന്‍ ഓണാക്കി എസി പ്രവര്‍ത്തിച്ച് പോകുമ്പോള്‍ കുട്ടികള്‍ ഹാന്റ ബ്രേക്ക് റിലീസ് ചെയ്യാനോ ഗിയറിടാനേ ഉള്ള സാധ്യതയുണ്ടെന്നും, ശ്വാസം കിട്ടാതെയും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്.
ഇത്തരം കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മോട്ടോര്‍ വാഹനവകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha