സമരം കടുപ്പിക്കാന്‍ യുഡിഎഫ്, നിയമസഭ പിരിഞ്ഞു, ഹര്‍ത്താലിന്റെ മറവില്‍ കല്ലേറും അക്രമവും, സ്വാശ്രയസമരം തെരുവിലേക്ക്

സ്വശ്രയ ഫീസ് വര്‍ദ്ധിപ്പിച്ച് സര്‍ക്കാരും മാനേജ്‌മെന്റും ഒത്തുകളിക്കുകയാണെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സമരം യുഡിഎഫ് ഏറ്റെടുക്കുന്നു. സമരത്തിന്റെ ഭാഗമായി മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ സെക്രട്‌റിയേറ്റ് നടയില്‍ നിരാഹാരമിരിക്കും. കോണ്‍ഗ്രസിന്റെ യുവ എംഎല്‍എമാരായ ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍,കേരളാകോണ്‍ഗ്രസ് ജേക്കബ് എംഎല്‍എയായ അനുപ് ജേക്കബുമാണ് നിരാഹാരമിരിക്കുന്നത്. മുസ്ലിം ലീഗ് എം.എല്‍.എമാരായ കെ.എം. ഷാജി, എം. ഷംസുദീന്‍ എന്നിവര്‍ അനുഭാവ സത്യാഗ്രഹം നടത്തും. ഇന്ന് രാവിലെ ചേര്‍ന്ന യു.ഡി.എഫ് യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. കഴിഞ്ഞ ദിവസും സമരത്തിന് പിന്തുണയര്‍പ്പിച്ച് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ കഴിഞ്ഞ ദിവസം യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം റോഡുപരോധത്തില്‍ പങ്കെടുത്തിരുന്നു.
സ്വാശ്രയ ഫീസ് വര്‍ധനയിലും പൊലീസ് മര്‍ദനത്തിലുമുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ നിയമസഭ ഇന്നത്തേക്ക് പിരഞ്ഞു. രാവിലെ സഭ ആരംഭിച്ചയുടന്‍ തന്നെ പ്‌ളക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷ എം.എല്‍മാര്‍ ബഹളം തുടങ്ങിയിരുന്നു. ചോദ്യോത്തരവേള തുടങ്ങുന്നതിന് മുമ്പ് തന്നെ സമരം പ്രഖ്യാപിക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ തീരുമാനമെങ്കിലും ശൂന്യവേളയില്‍ മാത്രമാണ് പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ സ്പീക്കര്‍ സമയം അനുവദിച്ചത്. അതുവരെ പ്രതിപക്ഷ എം.എല്‍.എമാര്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി.
സ്പീക്കര്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. പ്രതിപക്ഷത്തിനും അവകാശങ്ങളുണ്ടെന്നും അത് സംരക്ഷിക്കുന്നതില്‍ സ്പീക്കര്‍ പരാജയപ്പെട്ടു എന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടേത് അഹങ്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞ നടപടിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. തുടര്‍ന്ന് പ്രകടനമായി പ്രതിപക്ഷ അംഗങ്ങള്‍ സഭാകവാടത്തിലേക്ക് നീങ്ങി.
സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് നടന്ന സമരത്തിനു നേരെയുണ്ടായ പൊലീസ് നടപടിക്കെതിരെ തിരുവനന്തപുരത്ത് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നേരിയ അക്രമണം. കട്ടാകടയില്‍ ബസിന് നേരെ കല്ലേറുണ്ടാകുകയും നെയ്യാറ്റിന്‍കരയില്‍ കെ.എസ്.ആര്‍.ടിസി ബസ് തടയുകയും ചെയ്തു. പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് കടകളപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ നഗരപ്രദേശങ്ങില്‍ കെ.എസ്.ആര്‍.ടി.സി അടക്കമുള്ള ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
https://www.facebook.com/Malayalivartha