ബാര്‍ കോഴക്കേസില്‍ മാണിയെ കുടുക്കാന്‍ ബിജു രമേശ് പ്രവര്‍ത്തിച്ചതു സുകേശന്‍ പറഞ്ഞപ്രകാരമെന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

ബാര്‍ കോഴക്കേസില്‍ നാലു മന്ത്രിമാര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നു ബാര്‍ ഉടമ ബിജു രമേശ് മാധ്യമങ്ങളോടു പറഞ്ഞതു വിജിലന്‍സ് എസ്പി: ആര്‍.സുകേശന്റെ നിര്‍ദേശപ്രകാരമാണെന്നു ക്രൈംബ്രാഞ്ച്. മുന്‍ ധനമന്ത്രി കെ.എം.മാണിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയാണു ബാര്‍ കോഴക്കേസ് എസ്പി സുകേശന്‍ അന്വേഷിച്ചതെന്നും ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന പി.എന്‍. ഉണ്ണിരാജന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
മാണിക്കെതിരെ എന്തു വില കൊടുത്തും കുറ്റപത്രം നല്‍കുമെന്നു സുകേശന്‍ ബിജുവിനോട് ഉറപ്പിച്ചു പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. ജൂണില്‍ ഉണ്ണിരാജന്‍ നല്‍കിയ റിപ്പോര്‍ട്ട് ഇതുവരെ സര്‍ക്കാര്‍ പരിഗണിക്കുകയോ തുടര്‍നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. മാണിക്കെതിരെ സുകേശന്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്നാണു െൈക്രംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത് എന്നായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍. ഉണ്ണിരാജന്റെ റിപ്പോര്‍ട്ട് തുടര്‍നടപടിക്കായി അന്നത്തെ ക്രൈംബ്രാഞ്ച് മേധാവി എസ്.അനന്തകൃഷ്ണന്‍ സര്‍ക്കാരിനും വിജിലന്‍സിനും കൈമാറിയിരുന്നു.
തുടര്‍ന്ന് ഉണ്ണിരാജനെ ജിഷ വധക്കേസ് അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തി എറണാകുളത്തേക്കു മാറ്റി. ബാര്‍ കേസില്‍ ബിജു രമേശും സുകേശനുമായി ഗൂഢാലോചന നടത്തിയോ എന്ന് അന്വേഷിക്കണമെന്ന് അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ എന്‍.ശങ്കര്‍ റെഡ്ഡി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു ക്രൈംബ്രാഞ്ച് അന്വേഷണത്തിനു സര്‍ക്കാര്‍ ഉത്തരവിട്ടത്.
വസ്തുതകളുടെയല്ല, സ്വന്തം അനുമാനത്തിന്റെ മാത്രം അടിസ്ഥാനത്തിലാണു കെ.എം. മാണിക്കെതിരെ ബാര്‍ കേസില്‍ നിഗമനത്തിലെത്തിയത്. തെളിവുകളൊന്നും സുകേശന്‍ പരിഗണിച്ചില്ല. ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി മാത്രമാണു പരിഗണിച്ചത്. മറ്റു സാക്ഷിമൊഴികളും രേഖാമൂലമുള്ള തെളിവുകളും തള്ളി. ഏറെ പരിചയസമ്പന്നരും സത്യസന്ധരും നിഷ്പക്ഷരുമായ രണ്ടു വിജിലന്‍സ് ഡയറക്ടര്‍മാരുടെ നിഗമനങ്ങള്‍ സുകേശന്‍ തള്ളിക്കളയുകയും ചെയ്തു. ബിജുവും സുകേശനുമായി നടത്തിയ സംഭാഷണം എന്ന പേരില്‍ 2014 ഡിസംബര്‍ 31നു ബിജു വെളിപ്പെടുത്തിയ കാര്യങ്ങള്‍ സത്യമാണ്. മാധ്യമങ്ങളോടു മന്ത്രിമാരുടെ പേരുകള്‍ പറയാന്‍ സുകേശനാണു നിര്‍ദേശിച്ചത്. അന്വേഷണത്തിന്റെ പല വിവരങ്ങളും സുകേശന്‍ ബിജുവിനോടു ചര്‍ച്ച ചെയ്തിരുന്നു. ഇത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുമായി ബിജു നടത്തിയ സംഭാഷണത്തിലാണു സുകേശന്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്തു വന്നത്. ഈ സംഭാഷണം അടങ്ങിയ സിഡിയും മൊബൈല്‍ ഫോണും ബിജു വിജിലന്‍സിനെ ഏല്‍പ്പിച്ചിരുന്നു. ഈ സംഭാഷണം പരിശോധിച്ച ശേഷമാണു ശങ്കര്‍ റെഡ്ഡി ഫെബ്രുവരിയില്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയത്.
സുകേശനെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റു കാര്യങ്ങള്‍. മാണിക്കു നല്‍കാന്‍ 15 ലക്ഷം രൂപ കൈമാറിയെന്നു പറഞ്ഞ ബാര്‍ ഉടമ സാജു ഡൊമിനിക് പണം നല്‍കിയെന്നു പറയുന്ന സമയത്തു പൊന്‍കുന്നത്തായിരുന്നു. മൊഴിയുടെ നിജസ്ഥിതിയോ മൊബൈല്‍ ഫോണ്‍ വിളികളുടെ വിശദാംശമോ സുകേശന്‍ പരിശോധിച്ചില്ല. മാണിക്ക് അസോസിയേഷന്‍ ഭാരവാഹികള്‍ 50 ലക്ഷം രൂപ കൈമാറിയെന്നതിനും തെളിവില്ല. മൂന്നാംഘട്ടം തുക മാണിയുടെ തിരുവനന്തപുരത്തെ വസതിയില്‍ കൈമാറിയെന്ന അമ്പിളിയുടെ മൊഴി അവിശ്വസനീയമാണ്. പണം കൈമാറിയെന്ന് അമ്പിളി പറഞ്ഞ രാജ്കുമാര്‍ ഉണ്ണിയും ശ്രീവല്‍സനും അതു നിഷേധിച്ചു. ഈ തെളിവുകള്‍ വിലയിരുത്തുന്നതില്‍ സുകേശന്‍ പരാജയപ്പെട്ടു.
അമ്പിളിയെ നുണപരിശോധനയ്ക്കു വിധേയനാക്കിയെങ്കിലും 'അതെ' എന്ന ഉത്തരം ലഭിക്കുന്ന തരത്തിലായിരുന്നു എല്ലാ ചോദ്യവും. 418 ബാര്‍ ഹോട്ടലുകള്‍ക്കു ലൈസന്‍സ് പുതുക്കേണ്ടതില്ലെന്ന 2014 മാര്‍ച്ച് 26ലെ മന്ത്രിസഭാ തീരുമാനം കൂട്ടായി എടുത്തതാണ്. സര്‍ക്കാരിന്റെ റൂള്‍സ് ഓഫ് ബിസിനസിലെ ചട്ടം 21 പ്രകാരം മന്ത്രിസഭാ ചര്‍ച്ചകള്‍ രഹസ്യ സ്വഭാവമുള്ളതാണ്. അതിനാല്‍ അവിടെ നടന്ന ചര്‍ച്ച അന്നത്തെ ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണും മുന്‍ മന്ത്രി കെ.ബാബുവും വിജിലന്‍സിനോടു വെളിപ്പെടുത്തിയില്ല.
അന്വേഷണ ഉദ്യോഗസ്ഥന്‍ ഇതും മാണിയെ കുടുക്കാനുള്ള തന്ത്രമാക്കി. അന്വേഷണ ഭാഗമായി സുകേശന്റെ സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പിമാരായ ബി.കൃഷ്ണകുമാര്‍, ടി.അജിത് കുമാര്‍, ഇന്‍സ്‌പെക്ടര്‍ സി.ചന്ദ്രന്‍ എന്നിവരുടെ മൊഴി ഉണ്ണിരാജന്‍ രേഖപ്പെടുത്തിയിരുന്നു
https://www.facebook.com/Malayalivartha
























