സ്വന്തക്കാര്‍ക്കു തള്ളിക്കയറാനോ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍: ചോദിച്ചാല്‍ പലതും അറിയില്ലെന്ന മറുപടിയും

ഉമ്മന്‍ചാണ്ടിയെ വലിച്ചുകീറി ഒട്ടിച്ചതിന് മാധ്യമസുഹൃത്തുക്കള്‍ക്ക് കിട്ടിയ എട്ടിന്റെ പട്ടിണിയാണ് പിണറായി സര്‍ക്കാര്‍. ചോദ്യം പോയിട്ട് പേടിച്ചിട്ട് മുഖ്യനെ കാണാന്‍ പോലും പലരുടേയും മുട്ടിടിക്കും. പോരാത്തതിന് കോടതിയിലും രക്ഷയില്ല. വല്ലാത്ത കഷ്ടം തന്നെ എന്തുകൊണ്ടും.
ഏതായാലും നമ്മുടെ സര്‍ക്കാര്‍ സൂപ്പറായി. പൊന്നുമക്കളെയെല്ലാം ഒരു വഴിയാക്കിയ സന്തോഷത്തിലാണ് പിതാമഹന്‍മാര്‍. ഇനിയാണ് അങ്കം കാണാനിരിക്കുന്നത്. തനിക്കൊരുഓഫീസ് പോലും അനുവദിക്കാത്ത പിതാമഹന്‍മാര്‍ക്കെതിരെ മൂപ്പന്‍ രംഗത്തിറങ്ങും. കത്തിന്റെ രൂപത്തിലായിരിക്കും ആദ്യ ഇടപെടല്‍, യച്ചൂരിക്ക്കത്ത് എഴുതുന്നതും കരമനയാറ്റില്‍ കല്ലെറിയുന്നതും ഒരേ പോലെയാണെന്ന് വേലിക്കകത്ത് മൂപ്പന് നന്നായറിയാമെങ്കിലും ഒരു പിടി പിടിച്ചു നോക്കും. എന്തെങ്കിലും നടക്കുകയാണെങ്കില്‍ നടക്കട്ടേ
മൂപ്പനും ഇക്കാര്യത്തില്‍ മോശക്കാരനല്ല പണ്ടൊരിക്കല്‍ അവസരം കിട്ടിയപ്പോള്‍ പൊ1ന്നുമോന്‍ അരുണനെ ഇതു പോലെയൊക്കെയൊന്ന് പ്രതിഷ്ഠിച്ചു നോക്കിയതാണ്. അരുണന്‍ ആളൊരു അടിച്ചു മാറ്റലുകാരനാണെന്നാണ് അസൂയക്കാര്‍ പറയുന്നത്. ഏതായാലും ഉമ്മന്‍ചാണ്ടി സഹായിച്ചതു കൊണ്ട് ചെറുക്കന് തട്ടുകേടൊന്നും സംഭവിച്ചില്ല
പിണറായി അറിയാതെയാണ് പൊന്നു മക്കളെല്ലാം കിട്ടിയ കസേരകളില്‍ ചാടിക്കേറിയിരുന്നതെന്ന് പറഞ്ഞാല്‍ പച്ചവെള്ളം കുടിക്കുന്നവരൊന്നും വിശ്വസിക്കില്ല, ശ്രീമതിയില്‍ ഒതുങ്ങിയില്ല ഒളിഞ്ഞു നോട്ടം. ആനത്തലവട്ടത്തിന്റെ പൊന്നുമോന്‍ ജീവാനന്ദനും കോലിയക്കോട് കൃഷ്ണന്‍ നായരുടെ മകന്‍ ഉണ്ണിക്കണ്ണനുമൊന്നും മോശക്കാരല്ല. മക്കള്‍ മിടുക്കാരായാല്‍ പിതാക്കന്‍മാര്‍ എന്തു ചെയ്യും. ചുമ്മാ വഴക്കുണ്ടാക്കാന്‍ നില്‍ക്കുത് ഇടതുവശത്തെ പിതാമഹന്‍മാര്‍ക്ക് വലതു വശത്തെ പിതാമഹന്‍മാരോട് പറയാനുള്ളത് ഇതുമാത്രമാണ്. എല്ലാം ചെന്നിത്തലയുടെ തലയില്‍ കെട്ടി വച്ച് ഒഴിഞ്ഞു മാറാനാണ് ന്യായസ്ഥന്‍ ചാണ്ടിയുടെ പുറപ്പാട്.. ചെന്നിത്തലയാണെങ്കില്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല. മാണിപോയതോടെ ചോദിക്കാനും പറയാനും ആളില്ലാതായി. കുഞ്ഞിക്കയാണെങ്കില്‍ കമാന്ന് ഒരക്ഷരം മിണ്ടുന്നില്ല. എന്തെങ്കിലും മിണ്ടിയാല്‍ പഴയ സാധനങ്ങളൊക്കെ കുത്തി പൊക്കിയെടുക്കും. ആര്‍ക്കും മനസിലാകാത്ത ഒന്നുണ്ട് ഇതില്‍ സ്വാശ്രയ സമരത്തിനിടയിലാണ് ഇതൊക്കെ സംഭവിച്ചത്. സമരം നീണ്ടു പോകുമെന്നും സംഭവം ആരുമറിയില്ലെന്നും അവര്‍ കരുതി കാണും തടി മാത്രം ഉണ്ടായാല്‍ പോരാ, തലയില്‍ ആളുതാമസവും വേണം. ഇല്ലെങ്കില്‍ ഇങ്ങനെയൊക്കെ ഇരിക്കും. ഭരണം മാറും ആളുകളും. പാവം ജനങ്ങള്‍ക്ക് മാത്രം ഒരു കരഗതിയുമില്ല. എന്താല്ലേ. ജനം എന്നും കഴുതകള്‍ മാത്രം. സമസ്ഥ മേഖലയിലെയും രാഷ്ട്രീയത്തിന്റെ അതിപ്രസരണം എന്നു കുറക്കുന്നോ അന്നേ ഈ നാട് രക്ഷപെടൂ. ഒപ്പം കുറേ മാധ്യമക്കാരെ കപ്പലുകയറ്റുകയും വേണം.
https://www.facebook.com/Malayalivartha
























