Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

മോദിയുടെ കോഴിക്കോട് സന്ദര്‍ശനത്തിനിടെയുണ്ടായ വ്യാജ ബോംബ് ഭീഷണിക്ക് തീവ്രവാദബന്ധമില്ലെന്ന് അന്വേഷണസംഘം

08 OCTOBER 2016 12:50 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോഴിക്കോട് സന്ദര്‍ശനത്തിനിടെയുണ്ടായ വ്യാജ ബോംബ് ഭീഷണിക്ക് തീവ്രവാദബന്ധമില്ലെന്ന് അന്വേഷണസംഘം. കോയമ്പത്തൂരില്‍ നിന്ന് വന്ന വ്യാജബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് സംഘം ഇത്തരമൊരു നിഗമനത്തിലെത്തിയത്. കോയമ്പത്തൂര്‍ സ്വദേശിയായ മുത്തുമാള്‍ എന്നയാളുടെ മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് ദുരുപയോഗം ചെയ്താണ് ഇന്റര്‍നെറ്റ് വഴി നടക്കാവ് പൊലീസ് സ്‌റ്റേഷനിലേക്ക് ഫോണ്‍വിളി ഉണ്ടായതെന്ന് സംഘം പറയുന്നു.

സ്വകാര്യ മൊബൈല്‍ കമ്പനിയുടെ 11127 എന്ന അവസാന അഞ്ച് അക്കനമ്പറിലുളള മുത്തുമാളിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് വന്നതും പോയതുമായ കോളുകള്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ക്ക് മറ്റു തരത്തിലുള്ള ബന്ധങ്ങളൊന്നുമില്ലെന്ന കണ്ടെത്തലാണ് ഉണ്ടായത്. കേന്ദ്ര അന്വേഷണ ഏജന്‍സിയും കേരള തമിഴ്‌നാട് പൊലീസ് സംഘവും എല്ലാ കോളുകളുടെയും വിശദാംശങ്ങള്‍ നോക്കിയിരുന്നു.മുത്തുമാളിനെ വിവിധ അന്വേഷണസംഘങ്ങള്‍ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇയാളുടെ നമ്പര്‍ ഉപയോഗപ്പെടുത്തി വിദേശത്ത് നിന്ന് ഇന്റര്‍നെറ്റ് മുഖേനയാണ് ഫോണ്‍ വിളി വന്നതെന്നും അന്വേഷണഏജന്‍സികള്‍ക്ക് ബോധ്യപ്പെട്ടതായാണ് അറിയുന്നത്.

മോദിയുടെ കോഴിക്കോട്ടെ സന്ദര്‍ശനത്തിനിടെ ഉണ്ടായ വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് നടക്കാവ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. സെപ്തംബര്‍ 24 ന് പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. അന്ന് നടക്കാവ് പൊലീസ് സ്‌റ്റേഷനിലെ ലാന്റ് ഫോണിലേക്കാണ് ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട ഫോണ്‍ സന്ദേശമുണ്ടായത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന ഒരു സ്ഥലത്ത് ഉടന്‍ ബോംബ് ഭീഷണിയുണ്ടാകുമെന്നായിരുന്നു വിളിച്ചയാള്‍ പറഞ്ഞത്. ഹിന്ദിയിലായിരുന്നു സംഭാഷണം.

തുടര്‍ന്ന് പുലര്‍ച്ചെ ബോംബ് സ്‌ക്വാഡും എസ്.പി.ജി വിഭാഗവും ഉള്‍പ്പെടുന്ന സംഘം ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ പരിശോധനയും തുടങ്ങി. ഡല്‍ഹിയില്‍ നിന്ന് എത്തിയ ബോംബ് സ്‌ക്വാഡിലെ 45 അംഗസംഘം വിവിധ സംഘങ്ങളായി തിരിഞ്ഞ് സംസ്ഥാന പൊലീസിന്റെ ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ പ്രധാനമന്ത്രിയെത്തുന്ന നഗരത്തിലെ വിവിധ സ്ഥലങ്ങള്‍ അരിച്ചുപെറുക്കി.

രണ്ട് മണിക്കൂറിനുളളില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കേന്ദ്രസംസ്ഥാന രഹസ്യാന്വേഷണവിഭാഗവും ഐ.ബിയും എസ്.പി.ജിയും ഉള്‍പ്പെടെ നടത്തിയ അന്വേഷണത്തില്‍ തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ ഫോണിന്റെ ഉറവിടവും വ്യക്തമാവുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (2 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (2 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (2 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (2 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (2 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (3 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (3 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (3 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (3 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (4 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (4 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (4 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (4 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (4 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (4 hours ago)

Malayali Vartha Recommends