മുഖ്യമന്ത്രി പിണറായി വിജയന്‍ ജയലളിതയെ സന്ദര്‍ശിക്കാന്‍ ഇന്ന് ചെന്നൈയിലെത്തും

ചികില്‍സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവവും ഇന്നു ചെന്നൈയിലെത്തും. അണ്ണാ ഡിഎംകെയുടെ മുതിര്‍ന്ന നേതാക്കളെയും ഡോക്ടര്‍മാരെയും ഇരുവരും കാണും. മുഖ്യമന്ത്രിയുടെ വരവോടനുബന്ധിച്ച് അപ്പോളോ ആശുപത്രി പരിസരത്ത് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്തെ ഭരണപ്രതിസന്ധിയ്ക്ക് പരിഹാരം കാണാനുള്ള ചര്‍ച്ചകളും ഇന്നുണ്ടായേയ്ക്കും. പുതിയ മുഖ്യമന്ത്രിയെ നിയോഗിയ്ക്കണോ അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ചുമതലകള്‍ മറ്റാര്‍ക്കെങ്കിലും നല്‍കണോ എന്നാകും പ്രധാനമായും ചര്‍ച്ചയാവുക. അതേസമയം ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് പുതിയ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിയ്ക്കുന്ന വിവരം.
https://www.facebook.com/Malayalivartha