മകന്റെ കൂട്ടുകാരനെ പ്രണയിച്ച അമ്മ കാമുകനൊപ്പം മോഷണക്കേസില്‍ അറസ്റ്റില്‍

മകന്റെ കൂട്ടുകാരനായ കാമുകന്റെ കൂടെ വീട്ടമ്മയെ മോഷണക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി തെക്കേപ്പുറം ബ്ലോക്ക് പടിക്ക് സമീപം ലളിതമ്മയുടെ മകള്‍ സുമ എന്നു വിളിക്കുന്ന കുമാരി ലത (40), വടശേരിക്കര മുള്ളന്‍പാറയില്‍ അനീഷ് ബി. നായര്‍ (30) എന്നിവരാണ് ആറന്മുള പൊലീസിന്റെ പിടിയിലായത്. ലതയുടെ മകന്റെ കൂട്ടുകാരനാണ് അനീഷ്. മകനൊപ്പം വീട്ടില്‍ സ്ഥിരമായി എത്തിയിരുന്ന അനീഷുമായി ഇവര്‍ പ്രണയത്തിലാവുകയായിരുന്നു. ഇവരുട മകന്‍ കഞ്ചാവ് വിറ്റ കേസില്‍ ഇപ്പോള്‍ ജയിലിലാണ്.
ആള്‍പ്പാര്‍പ്പില്ലാത്ത വീട്, ബാങ്കുകള്‍, എടിഎം കൗണ്ടര്‍ എന്നിവ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പൊലീസ് പിടിയിലായത്. ചോദ്യം ചെയ്യലില്‍ കമിതാക്കളുടെ കഥ കേട്ട് പൊലീസും ഞെട്ടി. ഞാരങ്ങാനത്തെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്, കോറ്റാത്തൂര്‍ ഫെഡറല്‍ ബാങ്ക് ശാഖ, വടശേരിക്കര എസ്.ബി.ടി എടിഎം, വടശേരിക്കര ജില്ലാ ബാങ്ക് ശാഖ, പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രം, കീക്കൊഴൂര്‍ ചെറുവള്ളിക്കാവ് ദേവീ ക്ഷേത്രം, ഇടമുറി റാന്നി തോട്ടമണ്‍ കാവ് ദേവീ ക്ഷേത്രം, പുതുക്കുളം, ചെറുകോല്‍പ്പുഴ ക്ഷേത്രങ്ങള്‍ എന്ന് തുടങ്ങി പത്തനംതിട്ട ജില്ലയ്ക്ക് അകത്തും പുറത്തുമായി അമ്പതിലധികം മോഷണ കേസുകളില്‍ പ്രതികളാണിവര്‍. മിക്ക മോഷണശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. നാരങ്ങാനത്തെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറിതയാണ് ഇവര്‍ പിടിക്കപ്പെടാന്‍ കാരണമായത്. കോറ്റാത്തൂര്‍ ബാങ്കിന്റെ ജനല്‍കമ്പി മുറിച്ച് അകത്തു കടന്ന ഇവര്‍ക്ക് സ്‌ട്രോങ് റൂം തുറക്കാന്‍ കഴിഞ്ഞില്ല. ഇവിടുത്തെ സിസി ടിവിയില്‍ ഇവരുടെ രൂപം പതിയുകയും ചെയ്തു.
ബാങ്കിനുള്ളില്‍ മുളകുപൊടി വിതറി അന്വേഷണം അല്‍പ കാലത്തേക്ക് വഴി തിരിച്ചു വിടാന്‍ മാത്രമാണ് ഇവര്‍ക്ക് കഴിഞ്ഞത്. വടശേരിക്കരയിലെ ജില്ലാബാങ്ക് ശാഖയിലാകട്ടെ സ്‌ട്രോങ് റൂമിന്റെ അടുത്തെത്താനേ ഇവര്‍ക്ക് കഴിഞ്ഞുള്ളൂ. എടിഎം തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കീക്കൊഴൂര്‍ ചെറുവള്ളിക്കാവ് ക്ഷേത്രത്തില്‍ നിന്നും 10,000 രൂപയോളം ലഭിച്ചു.
മറ്റിടങ്ങളില്‍ നിന്നെല്ലാം ചെറിയ തുക മാത്രമാണ് ഇവര്‍ക്ക് ലഭിച്ചത്. പലയിടത്തും ഇവരുടെ ശ്രമം പരാജയപ്പെടുകയായിരുന്നു. നാരങ്ങാനം ചാന്തിരത്തില്‍പടി ശ്രീനിലയത്തില്‍ സി.ആര്‍ മനോജിന്റെ ആള്‍താമസമില്ലാത്ത വീട്ടില്‍ അര്‍ധരാത്രിയില്‍ കയറി മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെ അതുവഴി എത്തിയ പൊലീസിനെ കണ്ട് ഓടി മറയുകയായിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് തെരച്ചില്‍ നടത്തിയപ്പോള്‍ ചെളിനിറഞ്ഞ കുഴിയില്‍ ഒളിക്കുകയായിരുന്നു.
ഇവര്‍ മോഷണത്തിനുപയോഗിച്ച കാറും മറ്റും അന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
https://www.facebook.com/Malayalivartha