കോഴിക്കോട് ദേശീയപാതയില്‍ ലോറിയുമായി കൂട്ടിയിടിച്ച ബൈക്കിന് തീപിടിച്ച് ദമ്പതികള്‍ മരിച്ചു

കോഴിക്കോട് തൊണ്ടയാട് ദേശീയപാത ബൈപാസില്‍ ലോറിയുമായി കൂട്ടിയിടിച്ച ബൈക്കിന് തീപിടിച്ച് ദമ്പതികള്‍ മരിച്ചു. അര്‍ധരാത്രിയോടെയാണ് സംഭവമുണ്ടായത്
ലോറിയുമായി കൂട്ടിയിടിച്ച ബൈക്ക് കത്തിയമര്‍ന്നു. ബൈക്കിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. കണ്ണൂര്‍ ചിറ്റാരിപറമ്പ് സ്വദേശി മജീഷ്, ഭാര്യ ജിജി എന്നിവരാണ് മരിച്ചത്. ബൈക്കില്‍ കാല്‍ കുരുങ്ങിയ മജീഷ്, പൊള്ളലേറ്റാണ് മരിച്ചത്. ജിജിയുടെ മൃതദേഹവും കത്തിക്കരിഞ്ഞു. മറ്റൊരു വാഹനത്തെ ബൈക്ക് മറികടക്കുന്നതിനിടെ എതിരെ വന്ന ലോറിയില്‍ നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.
ലോറിയുടെ മുന്‍വശത്തെ ചില്ല് തകര്‍ന്നു. വടകരയില്‍നിന്ന് പെരിന്തല്‍മണ്ണയിലേക്കുള്ള യാത്രയ്ക്കിടെയാണ് ദമ്പതികള്‍ അപകടത്തില്‍പ്പെട്ടത്. അഗ്‌നിശമനസേന സംഭവസ്ഥലത്ത് എത്താന്‍ വൈകിയെന്ന് ആരോപിച്ച് നാട്ടുകാര്‍ ബഹളംവച്ചു. ദേശീയപാത ബൈപ്പാസില്‍ മെട്രോ ആശുപത്രിക്കു തൊട്ടുമുമ്പിലായിരുന്നു അപകടം.
ഈ പ്രദേശം അപകടമേഖലയാണ്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം, ബന്ധുക്കള്‍ക്കു വിട്ടുക്കൊടുക്കും.
https://www.facebook.com/Malayalivartha