സൗന്ദര്യം നഷ്ടപ്പെടുമെന്ന് ഭയന്നാണ് യുവാക്കള്‍ തെങ്ങില്‍ കയറാന്‍ മടിക്കുന്നതെന്ന് മന്ത്രി ജയരാജന്‍

സൗന്ദര്യം നഷ്ടപ്പെടുമെന്ന് ഭയന്നാണ് യുവാക്കള്‍ തെങ്ങില്‍ കയറാന്‍ മടിക്കുന്നതെന്ന് വ്യവസായമന്ത്രി ഇ.പി ജയരാജന്‍. പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പരിപാടിയില്‍ ഉദ്ഘാടനം നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ബന്ധു നിയമന വിവാദത്തില്‍ മന്ത്രിക്കെതിരെ രോഷം അണപൊട്ടുമ്പോഴാണ് മന്ത്രിയുടെ ഭാഗത്തു നിന്നും പുതിയ സ്‌റ്റേറ്റ്‌മെന്റ് ഉണ്ടായിരിക്കുന്നത്.
സൗന്ദര്യം നഷ്ടപ്പെടുമെന്ന് ഭയന്നാണ് യുവാക്കള്‍ തെങ്ങില്‍ കയറാന്‍ മടിക്കുന്നത്.ഈ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ വഴി തേടുകയാണെന്നും അദ്ദേഹം പറഞ്ഞു. തെങ്ങില്‍ കയറാന്‍ ആളില്ലാത്തത് കാരണം നാളികേരം എടുക്കാന്‍ കഴിയുന്നില്ല. പഴക്കംചെന്ന തെങ്ങുകള്‍ മുറിച്ചെടുത്ത് വിവിധതരം ഫര്‍ണിച്ചറുകള്‍ ഉണ്ടാക്കി വിപണിയില്‍ ഇറക്കുന്നതിനെക്കുറിച്ച് വ്യവസായവകുപ്പ് പഠിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നാളികേരവും മാങ്ങയും ചക്കയും കൊണ്ടുള്ള വിവിധ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന കാര്യവും ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha